www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാഗമണ്ണിൽ സ്‌കൂൾ വിദ്യാർഥിക്ക് നേരെ ടാക്‌സി ഡ്രൈവറുടെ പരാക്രമം; കുട്ടിയുടെ കഴുത്തിൽ മുറിവ്

Share it:

ഇടുക്കി: സ്കൂൾ വിദ്യാർഥിക്ക് ടാക്സി ഡ്രൈവറുടെ മർദനം. കൈതപ്പതാൽ- വാഗമൺ റൂട്ടിലാണ് സംഭവം. വാഗമൺ വാത്തി പറമ്പിൽ മണി (45) ക്കെതിരെ വാഗമൺ പൊലീസ് കേസെടുത്തു. റോഡിൽ നിന്നും മാറിയില്ലെന്നാരോപിച്ചാണ് വിദ്യാർഥിയെ മണി മർദിച്ചത്. കഴുത്തിൽ മുറിവേറ്റ കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ചയാണ് സംഭവം ഉണ്ടായത്. 

വാഗമണ്ണിലെ സ്കൂളിലെ വിദ്യാർഥിയെയാണ് മർദിച്ചത്. വിദ്യാർഥിയും സുഹൃത്തും നടന്നു വരവെ വിനോദ സഞ്ചാരികളുമായെത്തിയ മണിയുടെ ജീപ്പ് എതിരെ വന്നു. ഹോൺ മുഴക്കിയിട്ടും വഴിയിൽ നിന്നും മാറിയില്ലെന്നാരോപിച്ച് മണി വിദ്യാർഥിയെ മർദിക്കുകയായിരുന്നു. ചൈൽഡ് ലൈനും കേസെടുത്തു. 

മർദനം കണ്ട് ഒപ്പമുണ്ടായിരുന്ന കുട്ടി ഓടി രക്ഷപെടുകയായിരുന്നു. കഴുത്തിൽ മുറിവുമായി എത്തിയ കുട്ടിയെ രക്ഷിതാക്കൾ വാഗമണ്ണിലെ സ്വകാര്യ ക്ലിനിക്കൽ എത്തിച്ചു. പിന്നീട് തുടർ ചികിത്സക്ക് ഉപ്പുതറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: