www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മാനസിക നിലതെറ്റി; ജോളി ആശുപത്രിയിൽ

Share it:

കോഴിക്കോട്: ഭർത്തൃകുടുംബത്തിലെ ആറു പേരെ അരുംകൊല ചെയ്ത ജോളിയുടെ അഭിനയം ജയിലിലും. താൻ മാനസിക രോഗിയാണെന്നു വരുത്തി തീർക്കാനുള്ള ശ്രമത്തിലാണ് ജോളിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ജോളി ജയിൽ ജീവനക്കാരുടെ സഹായത്തോടെ കോഴിക്കോട് ബീച്ചിലെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. 

ജയിലിലെത്തിയത് മുതല്‍ ആരോടും തീരെ ഇടപഴകാതിരുന്ന ജോളി ജയില്‍ അധികൃതരുടെ കര്‍ശന നിരീക്ഷണത്തിലാണ്. ഇതിനിടയിലാണ് ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് ബീച്ച് ആശുപത്രിയിലെത്തിച്ച് സൈക്കോളജിസ്റ്റിനെ കണ്ട ശേഷം ജോളിയെ തിരിക്കെ ജയിലില്‍ എത്തിച്ചു. റോയ് തോമസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പതിനാല് ദിവസത്തേക്ക് റിമാന്‍ഡിലാണ് ജോളി.

കൂടുതൽ ചോദ്യം ചെയ്യലിൽ നിന്നും രക്ഷ തേടാനാൻ ജോളി മാനസിക പ്രശ്നം അഭിനയിക്കുകയാണെന്ന സംശയവും നിലനിൽക്കുന്നുണ്ട്. അറസ്റ്റിനു മുൻപ് ജോളി നിയമ വിദഗ്ദരുമായി സംസാരിച്ചിരുന്നതായി നേരത്തെ വ്യക്തമായിരുന്നു. ഇവരുടെ നിർദേശാനുസരണമാണോ ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്നും അന്വേഷണ സംഘം സംശയിക്കുന്നു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light