www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ജോളിക്ക് വേണ്ടി അഡ്വ. ആളൂർ; ഗോവിന്ദചാമിക്കും അമിറുൾ ഇസ്ലാമിനും വേണ്ടി വാദിച്ച അഭിഭാഷകൻ

Share it:

കൊച്ചി: കൂടത്തായി മരണ പരമ്പരയിലെ മുഖ്യ പ്രതി ജോളിയുടെ വക്കാലത്തുമായി ക്രിമിനൽ അഭിഭാഷകൻ അഡ്വ. ആളൂർ എത്തിയേക്കും. ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നു ആളൂര്‍ പറഞ്ഞു. അന്വേഷണത്തിന്‍റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്ന് ആളൂര്‍ വ്യക്തമാക്കി.

പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് കസ്റ്റഡിയില്‍ വിടുന്നതു കൊണ്ട് അതിനുള്ള സാധ്യത കാണുന്നില്ല. ഈ കേസില്‍ ബന്ധുക്കള്‍ സമീപിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകും. കേസില്‍ ജോളിക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അന്വേഷണപുരോഗതി അറിഞ്ഞതിന് ശേഷം മാത്രമേ ഇതേക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ സാധിക്കൂ. മാത്രമല്ല ക്യത്യം ചെയ്ത സമയത്തുള്ള ജോളിയുടെ മാനസികാവസ്ഥയും കണക്കിലെടുക്കും. കുട്ടിക്കാലം മുതല്‍ ജോളി കടന്നുപോയ എല്ലാ കാര്യങ്ങളും അന്വേഷിച്ചാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുവെന്നും അദ്ദേഹം പറഞ്ഞു.

സൗമ്യ വധക്കേസില്‍ പ്രതിക്കുവേണ്ടി ഹാജരായത് ആളൂരായിരുന്നു. കേസില്‍പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ഏഴുവര്‍ഷം തടവായി കുറച്ചിരുന്നു. പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പ്രതിയായ അമിറുള്‍ ഇസ്ലാമിനു വേണ്ടി ഹാജരായതും അഡ്വക്കേറ്റ് ബി.എ ആളൂര്‍ ആയിരുന്നു.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Crime

Mostreaded

Post A Comment:

Portable Mini Air Cooler Fan with LED Light