www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇസ്രോയിലെ മലയാളി ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ

Share it:

ബംഗളൂരു: ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇസ്രോയുടെ  ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിൻ സെന്‍ററിലെ മുതിർന്ന ശാസ്ത്രജ്ഞനായ എസ്. സുരേഷിനെയാണ് സ്വന്തം ഫ്ലാറ്റിൽ കൊല്ലപെട്ട നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദ് നഗരമധ്യത്തിലെ അമീർ പേട്ടിലെ ഫ്ലാറ്റിലായിരുന്നു സുരേഷും ഭാര്യ ഇന്ദിരയും താമസിച്ചിരുന്നത്. 

മൂന്നു വർഷംമുമ്പ് ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ സ്ഥലം മാറ്റി കിട്ടി ചെന്നൈയിലേക്കു പോയതിനു ശേഷം ഒറ്റയ്ക്കായിരുന്നു താമസം. ഇന്നലെ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും ലഭിച്ചില്ല. തുടർന്ന് ഭാര്യയെ വിവരം അറിയിച്ചു. ഭാര്യ ബന്ധുവിനെ കൂട്ടി ഹൈദരാബാദിൽ എത്തി. 

പൊലീസ് സാന്നിധ്യത്തിൽ ഫ്ലാറ്റ് തുറന്നപ്പോൾ തറയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തല പൊട്ടി രക്തം ഒലിച്ചിറങ്ങുകയും ചെയ്തിരുന്നു. ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റാണ് മരണമെന്നാണ് സൂചന. വിവരമറിഞ്ഞ് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരും ഇസ്റോയിയിലെ സഹപ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. 20 വർഷമായി ഹൈദരബാദിലാണ് സുരേഷ് ജോലി ചെയ്യുന്നത്. മകൻ അമേരിക്കയിലും മകൾ ഡൽഹിയിലുമാണ് താമസം.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Mostreaded

National

Post A Comment: