ഇടുക്കി: ഷെഡിനു നേരെയുണ്ടായ ഇടിമിന്നലിൽ പരുക്കേറ്റ പാറമട തൊഴിലാളി മരിച്ചു. പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. തൊടുപുഴ ഇടവെട്ടി പാറമടയിലെ താല്‍ക്കാലിക ഷെഡിന് നേരെ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ഇടി മിന്നലുണ്ടായത്.
പരുക്കേറ്റ എട്ട് പേര്‍ ചികിത്സയിലാണ്. ഇവര്‍ അപകട നില തരണം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജോലിക്ക് ശേഷം തൊഴിലാളികള്‍ ഷെഡില്‍ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നല്‍ ഉണ്ടായത്. ഉടന്‍ തന്നെ എല്ലാവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മിന്നലേറ്റ് രണ്ട് പേര്‍ക്ക് പരുക്ക്
പീരുമേട്: തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികള്‍ക്ക് പരുക്ക്. കാവക്കുളം എസ്റ്റേറ്റില്‍ ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. കാവക്കുളം സ്വദേശികളായ ശാന്തി (45), അമുദ ജയകുമാര്‍(46) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L
Post A Comment: