മലപ്പുറം: ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മുണ്ടുപറമ്പിലാണ് സംഭവം. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരാണ് മരിച്ചത്.
കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിച്ചതാണെന്നാണ് സംശയം. സംഭവത്തിൽ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.
കോഴിക്കോട് സ്വദേശികളായ ഇവർ മലപ്പുറം മുണ്ടുപറമ്പിൽ വാടക വീട്ടിലായിരുന്നു താമസം. സതീഷ് ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ഇവരെ ഫോണിൽ വിളിച്ച് കിട്ടുന്നില്ലായിരുന്നു.
തുടർന്നാണ് ബന്ധുക്കളും അയൽവാസികളും വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടത്. സബീഷനേയും ഷീനയേയും തൂങ്ങിമരിച്ച നിലയിലും ആറ് വയസുള്ള ഹരിഗോവിന്ദ്, രണ്ടര വയസുള്ള ശ്രീവർധൻ എന്നിവരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EHHrJBoyVtLCzZWup9UaY6
Post A Comment: