www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാളെയും വ്യാപക മഴ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Share it:


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യുന മർദ്ദം സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം.  

ഇത് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ ആന്ധ്രാ പ്രദേശ് - തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. തെക്കൻ കൊങ്കൺ തീരം മുതൽ വടക്കൻ കേരള തീരം വരെ നിലനിന്നിരുന്ന തീരദേശ ന്യുന മർദ്ദപാത്തിയും ദുർബലമായി.

ജൂലൈ 27 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ബുധാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെര്‍ട്ടുള്ളത്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും യെല്ലോ അലെര്‍ട്ടുണ്ടാവും. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കട്ടപ്പനയിൽ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ 

ഇടുക്കി: വിദേശ യാത്രക്ക് ടിക്കറ്റ് എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ സ്കൈ ലിങ്ക് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തി വന്നിരുന്ന കട്ടപ്പന സൗത്ത് കാഞ്ഞിരന്താനം സാബു (45) ആണ് അറസ്റ്റിലായത്. 30 ലക്ഷത്തോളം രൂപ ഇയാൾ കബളിപ്പിച്ചെന്നാണ് നിലവിലെ വിവരം. ഇതിൽ കൂടുതൽ പണം ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

ഉപരിപഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിൽ പോകുന്നതിനായി തന്‍റെ ഏജൻസിയെ സമീപിക്കുന്ന ആളുകളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തന്‍റെ അക്കൗണ്ടിലേക്ക് വാങ്ങിയ പ്രതി ടിക്കറ്റ് എടുത്ത് നൽകാതെ ടിക്കറ്റ് എല്ലാം ശരിയായി എന്ന് ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 50 ലങികം പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിരുന്നത്. കുറച്ചു നാളുകളായി ഇയാൾ സ്ഥാപനം പൂട്ടി ഒളിവിലായിരുന്നു. ഇയാൾ കട്ടപ്പന നഗരത്തിലെത്തിയ വിവരം ലഭിച്ച പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. 

ഇയാൾ കാരണം നിരവധി ആളുകൾക്ക് ഉപരിപഠനവും ജോലിയും നഷ്ടമായിട്ടുണ്ട്. പലരും പണം നഷ്ടപ്പെട്ട് കടക്കണിയിലായി. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ കട്ടപ്പന ഐ.പി  ടി.സി. മുരുകൻ, എസ്.ഐ ലിജോ പി. മണി എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 


Share it:

Kerala

Post A Comment: