www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീണ്ടും വ്യാപക മഴ; 23 വരെ ജാഗ്രതാ നിർദേശം

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുള്ളതിനാലാണ് മഴ വ്യാപകമാകുന്നത്. തെക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. 

അടുത്ത 48 മണിക്കൂറിനുള്ളിൽ ചക്രവാതചുഴി  വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.  19 മുതൽ 23 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രതയുള്ളത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ജൂലൈ 19 മുതൽ 22 വരെ കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

19-07-2023 മുതൽ 22-07-2023 വരെ: വടക്കൻ കേരള, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

പരുന്തുംപാറയിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു

ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു. പത്തനംതിട്ട അടൂർ തോട്ടമുക്ക് ഒറ്റപ്ലാവിലയിൽ റോബി ജോൺ (31) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നതെന്നാണ് നിഗമനം. 

അടൂരിൽ നിന്നും യുവാക്കളുടെ അഞ്ചംഗ സംഘമാണ് തിങ്കളാഴ്ച്ച പരുന്തുംപാറ കാണാനായി എത്തിയത്. പരുന്തുംപാറയിലെത്തിയപ്പോൾ റോബി വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയെന്നും ബാരിക്കേഡിൽ തട്ടി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. 

കൊക്കയിലേക്ക് വീണ റോബിയെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പീരുമേട് പൊലീസിൽ വിവരം അറിയിക്കുകയും രാത്രിയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെ കൊക്കയിൽ തിരച്ചിൽ നടത്തുകയുമായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രി തിരച്ചിൽ പൂർത്തിയാക്കാനായില്ല. പിന്നീട് ചൊവ്വാഴ്ച്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിക്കാനം കെ.എ.പി അഞ്ചാം ബെറ്റാലിയനിൽപെട്ട 

ഹൈ ആൾട്ടിട്യൂഡ് സംഘാoഗങ്ങളും ഫയർഫോഴ്സും ചേർന്നാണ് ചൊവ്വാഴ്ച്ച രാവിലെ കൊക്കയിലിറങ്ങി തിരച്ചിൽ നടത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മരണത്തിൽ ദൂരൂഹതയില്ലെന്നും ബാരിക്കേഡിൽ തട്ടി വീണതാണ് മരണകാരണമെന്നുമാണ് പൊലീസ് ഭാഷ്യം. റോബി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടെന്നും പീരുമേട് എസ്.എച്ച്. ഒ.വി.സി വിഷ്ണു കുമാർ പറഞ്ഞു.


Share it:

Kerala

Post A Comment: