www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഒരാഴ്ച്ചക്കിടെ രണ്ടാമത്തെയാൾക്കും കുഷ്‌ഠ രോഗം

Share it:



ഇടുക്കി: ജില്ലയിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളിക്ക് കുഷ്‌ഠ രോഗം സ്ഥിരീകരിച്ചു. മുണ്ടിയെരുമ പട്ടം കോളനി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ എത്തിയ ബീഹാർ സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. ഇയാൾ നെടുങ്കണ്ടത്താണ് തൊഴിൽ ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം.  

കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങളോട് കൂടി ബീഹാർ സ്വദേശി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. സംശയം തോന്നിയ മെഡിക്കൽ ഓഫീസർ വിശദപരിശോധനയ്ക്കായി അയക്കുകയായിരുന്നു. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനോട് ഒപ്പം അടുത്ത ഇടപഴകിയിരുന്ന ആളുകളെ നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം കരുണാപുരത്തും ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് രോഗം പിടിപെട്ടിരുന്നു. ഇവർ ഇപ്പോൾ ചികിത്സയിലാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം 

പത്തനംതിട്ട: ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. സംഭവത്തിൽ നൗഷാദിന്‍റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. 

മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് ഉടന്‍ പരിശോധന നടത്തും. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. 

നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. നിലവില്‍ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്. 

Share it:

Kerala

Post A Comment: