www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

സിസേറിയൻ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ

Share it:



മുംബൈ: സിസേറിയൻ കഴിഞ്ഞ് മാസങ്ങൾ മാത്രമായ യുവതിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ. അമിത രക്ത സ്രാവത്തിന് ചികിത്സ തേടിയ 20 കാരിയാണ് പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. 

സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ ഇന്ദ്രജിത്ത് സിങ്ങിനെ (24) പൊലീസ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്ട്രയിലെ മുംബൈയിലെ ആരെ കോളനി പ്രദേശവാസിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സിസേറിയന്‍ ശസ്ത്രക്രിയ ചെയ്ത യുവതിയുടെ യുവതിയുടെ ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും ഗുരുതര പരുക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനേ തുടര്‍ന്ന് വിവരം അന്വേഷിച്ചപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ നടത്തിയ ഗുരുതര പീഡനം പുറത്ത് വരുന്നത്.   

ബന്ധുവിനെ സന്ദര്‍ശിക്കാനായി പോയി തിരികെ വരുമ്പോള്‍ സിബിഡി ബേലാപൂരില്‍ നിന്ന് നവിമുംബൈയിലേക്ക് യുവതി ഓട്ടോ റിക്ഷ വിളിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ ശരിയായ പാതയില്‍ നിന്ന് മാറിയപ്പോള്‍ യുവതി വിവരം ചോദിക്കുകയും ബഹളം വയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഓട്ടോയിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ച്  പ്രതി യുവതിയെ ക്രൂരമായി ആക്രമിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ യുവതി വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. 

എന്നാല്‍ രക്തസ്രാവം ഗുരുതരമായതോടെ ചികിത്സ തേടേണ്ടി വന്നതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലാണ്. ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ ഓട്ടോ ഡ്രൈവറെ ഉത്തർപ്രദേശിൽ നിന്നാണ്  പിടികൂടിയത്.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ലൈംഗിക ബന്ധത്തിനിടെ രോഗി മരിച്ചു; നഴ്‌സിനെ പിരിച്ച് വിട്ടു

ലണ്ടൻ: കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ രോഗി മരിച്ച സംഭവത്തിൽ നഴ്‌സിനെ ജോലിയിൽ നിന്നും പുറത്താക്കി. വെയിൽസിലെ റെക്‌സാമിലെ ആശുപത്രി പരിസരത്ത് വച്ചാണ് ഡയാലിസിസ് രോഗി മരണപ്പെട്ടത്.

സംഭവത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെയാണ് 42കാരിയായ പെനലോപ്പ് വില്യംസിനെ പുറത്താക്കി‌ത്. ആശുപത്രിയിലെ ഡയാലിസിസ് രോഗിയായിരുന്നു മരിച്ചയാൾ. ഡയാലിസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ഇയാളുമായി നഴ്‌സ് പ്രണയത്തിലാവുകയായിരുന്നു. 

നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) ഫിറ്റ്‌നസ്-ടു-പ്രാക്ടീസ് പാനൽ നടത്തിയ അന്വേഷണത്തിനും ഹിയറിങ്ങിനും ശേഷമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. 

രോഗി വില്യംസിനെ ജോലിക്കിടെയാണ് പരിചയപ്പെട്ടത്. തുടർന്ന് രോ​ഗിയുടെ ചികിത്സിക്ക് സഹായിക്കുകയും പ്രണയത്തിലാകുകയും ചെയ്തു. പിന്നീട് ഇവർ തമ്മിൽ ഒരു വർഷത്തോളമായി ലൈംഗിക ബന്ധം തുടർന്നു. ഇതിനിടെ ആശുപത്രിയുടെ പാർക്കിങ് ഏരിയായിൽ കാറിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഈ സമയത്ത് ഹൃദയാഘാതം സംഭവിച്ച് രോഗി മരിക്കുകയുമായിരുന്നു. 

രോഗി കുഴഞ്ഞ് വീണപ്പോൾ നഴ്സ് എമർജൻസി ഉദ്യോഗസ്ഥർക്ക് പകരം ഒരു സഹപ്രവർത്തകയെ വിളിച്ചു. ഉടൻ തന്നെ ഒരു ആംബുലൻസിനെ വിളിക്കാൻ സഹപ്രവർത്തകൻ അവളോട് ആവശ്യപ്പെട്ടെങ്കിലും വൈകിയാണ് ഇവർ ആംബുലൻസ് വിളിച്ചത്. എമർജൻസി ജീവനക്കാർ എത്തിയപ്പോഴേക്കും രോ​ഗി മരിച്ചിരുന്നു.  

തനിക്ക് സുഖമില്ലെന്ന് ഫേസ്ബുക്കിൽ സന്ദേശമയച്ചതിനെ തുടർന്നാണ് പാർക്കിങ് ഏരിയയിലെ കാറിൽ പോയതെന്നാണ് നഴ്സ് പൊലീസിനോടും പാരാമെഡിക്കൽ സംഘത്തോടും ആദ്യം പറഞ്ഞത്. 30-45 മിനിറ്റുവരെ രോ​ഗിയോടൊപ്പം ചെലവഴിച്ചെന്നും അവർ പറഞ്ഞു. 

എന്നാൽ, ചോദ്യം ചെയ്യലിൽ ഇവർ ലൈം​ഗിക ബന്ധത്തിലേ‍ർപ്പെട്ടതായി നഴ്സ് സമ്മതിച്ചു. ലൈം​ഗിക ബന്ധത്തിനിടെ രോഗി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും നഴ്സ് സമ്മതിച്ചു. വില്യംസ് നഴ്‌സിംഗ് പ്രൊഫഷനെ അപകീർത്തിപ്പെടുത്തിയെന്ന് ബോർഡ് കണ്ടെത്തിയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 


Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light