www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉപ്പുതറയിൽ മിന്നൽ പരിശോധന; 60 ലിറ്റർ കോടയുമായി ഒരാൾ പിടിയിൽ

Share it:


ഇടുക്കി: ഉപ്പുതറ കോതപാറയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അറുപത് ലിറ്റർ കോട കണ്ടെത്തി. എക്സൈസ് എൻഫോഴ്സ്മെന്‍റിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോതപാറയിൽ മിന്നൽ പരിശോധന നടത്തിയത്. കോതപാറ പൂ നിൽക്കും കാലായിൽ ബിനോയി (40) ആണ് പിടിയിലായത്.

ഇയാൾ പതിവായി വ്യാജമദ്യവിൽപനയിൽ ഏർപെട്ടിരുന്നതായും എക്സൈസിന്‍റെ വലയിൽ നിന്ന് പല തവണ വഴുതി പോയിട്ടുള്ളതുമാണ്.

സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്‍റീവ് ഓഫിസർമാരായ എ.സി. നെബു, ഷാജി ജെയിംസ്, സി. ഇ.ഒ മാരായ വിഷ്ണു രാജ്, കെ.എം. സുരഭി, പി.കെ. ശശി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മെഡിക്കൽ പരിശോധനകൾക്ക് ശേഷം ഇയാളെ പീരുമേട് റേഞ്ച് ഓഫിസിന് കൈമാറി. തുടർന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഭാര്യ കൊന്ന് കുഴിച്ചുമൂടിയ ഭർത്താവ് ജീവനോടെ തിരിച്ചെത്തി 

പത്തനംതിട്ട: ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയ യുവാവ് ജീവനോടെ തിരിച്ചെത്തി. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിലാണ് വൻ വഴിത്തിരിവുണ്ടായത്. കൊല ചെയ്തുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ ജീവനോടെ കണ്ടെത്തുകയായിരുന്നു. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. 

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞിരുന്നു.

വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

മൊഴിയുടെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല.


Share it:

Idukki

Post A Comment: