www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിമാന ടിക്കറ്റിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; കട്ടപ്പനയിലെ സ്കൈ ലിങ്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ

Share it:

sky-link-sabu-arrest-kattapana


ഇടുക്കി: വിദേശ യാത്രക്ക് ടിക്കറ്റ് എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ സ്കൈ ലിങ്ക് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തി വന്നിരുന്ന കട്ടപ്പന സൗത്ത് കാഞ്ഞിരന്താനം സാബു (45) ആണ് അറസ്റ്റിലായത്. 30 ലക്ഷത്തോളം രൂപ ഇയാൾ കബളിപ്പിച്ചെന്നാണ് നിലവിലെ വിവരം. 

ഇതിൽ കൂടുതൽ പണം ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.  ഉപരിപഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിൽ പോകുന്നതിനായി തന്‍റെ ഏജൻസിയെ സമീപിക്കുന്ന ആളുകളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തന്‍റെ അക്കൗണ്ടിലേക്ക് വാങ്ങിയ പ്രതി ടിക്കറ്റ് എടുത്ത് നൽകാതെ ടിക്കറ്റ് എല്ലാം ശരിയായി എന്ന് ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 50 ലങികം പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിരുന്നത്. കുറച്ചു നാളുകളായി ഇയാൾ സ്ഥാപനം പൂട്ടി ഒളിവിലായിരുന്നു. ഇയാൾ കട്ടപ്പന നഗരത്തിലെത്തിയ വിവരം ലഭിച്ച പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. ഇയാളുടെ ഭാര്യ നേരത്തെ അറസ്റ്റിലായി ജാമ്യത്തിലാണ്. 

ഇയാൾ കാരണം നിരവധി ആളുകൾക്ക് ഉപരിപഠനവും ജോലിയും നഷ്ടമായിട്ടുണ്ട്. പലരും പണം നഷ്ടപ്പെട്ട് കടക്കണിയിലായി. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ കട്ടപ്പന ഐ.പി  ടി.സി. മുരുകൻ, എസ്.ഐ ലിജോ പി. മണി എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Idukki

Mostreaded

Post A Comment: