www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു

Share it:



തൃശൂർ: ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. വടക്കാഞ്ചേരി പുതുരുത്തി ചാക്കുട്ടിപ്പീടിക സെന്‍ററിൽ കോതോട്ടിൽ അജിത ഭാസ്കരന്‍റെ വീടാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയോടെ വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജാണ് പൊട്ടിതെറിച്ചത്. അപകടത്തിൽ ആളപായമില്ല.  

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. ഫ്രിഡ്ജിനൊപ്പം അടുക്കളയിലുണ്ടായിരുന്ന വീട്ടു സാമഗ്രികളും സ്വിച്ച് ബോർഡുമെല്ലാം കത്തി നശിച്ചിരുന്നു. 

നാട്ടുകാരാണ് വീടിനുള്ളിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഇവർ വീടിന്‍റെ പുറക് വശത്തെ വാതിൽ തകർത്ത് അകത്തു കയറി വെള്ളം പമ്പ് ചെയ്ത് തീ അണക്കുകയായിരുന്നു. വടക്കാഞ്ചേരിയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കട്ടപ്പനയിൽ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ 

ഇടുക്കി: വിദേശ യാത്രക്ക് ടിക്കറ്റ് എടുത്തു നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ സ്കൈ ലിങ്ക് എന്ന പേരിൽ ട്രാവൽ ഏജൻസി നടത്തി വന്നിരുന്ന കട്ടപ്പന സൗത്ത് കാഞ്ഞിരന്താനം സാബു (45) ആണ് അറസ്റ്റിലായത്. 30 ലക്ഷത്തോളം രൂപ ഇയാൾ കബളിപ്പിച്ചെന്നാണ് നിലവിലെ വിവരം. ഇതിൽ കൂടുതൽ പണം ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

ഉപരിപഠനത്തിനും ജോലിക്കുമായി വിദേശരാജ്യങ്ങളിൽ പോകുന്നതിനായി തന്‍റെ ഏജൻസിയെ സമീപിക്കുന്ന ആളുകളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തന്‍റെ അക്കൗണ്ടിലേക്ക് വാങ്ങിയ പ്രതി ടിക്കറ്റ് എടുത്ത് നൽകാതെ ടിക്കറ്റ് എല്ലാം ശരിയായി എന്ന് ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.

ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 50 ലങികം പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിരുന്നത്. കുറച്ചു നാളുകളായി ഇയാൾ സ്ഥാപനം പൂട്ടി ഒളിവിലായിരുന്നു. ഇയാൾ കട്ടപ്പന നഗരത്തിലെത്തിയ വിവരം ലഭിച്ച പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. 

ഇയാൾ കാരണം നിരവധി ആളുകൾക്ക് ഉപരിപഠനവും ജോലിയും നഷ്ടമായിട്ടുണ്ട്. പലരും പണം നഷ്ടപ്പെട്ട് കടക്കണിയിലായി. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്‍റെ നേതൃത്വത്തിൽ കട്ടപ്പന ഐ.പി  ടി.സി. മുരുകൻ, എസ്.ഐ ലിജോ പി. മണി എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. 


Share it:

Kerala

Post A Comment: