www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1948) Idukki (1876) Mostreaded (1617) Crime (1471) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

ഏഴ് മാസം പ്രായമായ കുട്ടി ഗുരുതരമായി പൊള്ളലേറ്റ നിലയിൽ

Share it:



ഇടുക്കി: ഏഴ് മാസം മാത്രം പ്രായമായ കുഞ്ഞ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ. ഇടുക്കി വണ്ടിപ്പെരിയാറ്റിലാണ് സംഭവം നടന്നിരിക്കുന്നത്. ആശാ വർക്കർമാരാണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കുട്ടിയെ കണ്ടത്. തുടർന്ന് കുട്ടിയെ പീരുമേട് ആശുപത്രിയിലും ഇവിടെ നിന്നും തേനി മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.

അതേസമയം എങ്ങനെയാണ് കുട്ടിക്ക് പൊള്ളലേറ്റതെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കുട്ടിയുടെ അരക്ക് താഴേക്ക് പൊള്ളലേറ്റ നിലയിലാണ്. 

തണുപ്പത്ത് അടുപ്പിനു സമീപത്ത് തീ കായാൻ ഇരുത്തിയപ്പോൾ പൊള്ളലേറ്റതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. പരാതി ലഭിക്കാത്തതിനാൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം 

പത്തനംതിട്ട: ഒന്നര വർഷം മുമ്പ് പത്തനംതിട്ടയിൽ നിന്നും കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂര്‍പാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. സംഭവത്തിൽ നൗഷാദിന്‍റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. 

മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് ഉടന്‍ പരിശോധന നടത്തും. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. 

നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവ് ഉണ്ടാകുന്നത്. ഭാര്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ച് മൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും ഭാര്യ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു. നിലവില്‍ ഭാര്യ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പറക്കോട് പരുത്തിപ്പാറയില്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ്. 


Share it:

Idukki

Post A Comment: