www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1948) Idukki (1876) Mostreaded (1617) Crime (1471) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

പ്രസവ വേദനയുമായെത്തിയ യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു; ടോയ്‌ലറ്റിൽ വീണ കുഞ്ഞ് മരിച്ചു

Share it:



ലക്‌നൗ: പ്രസവ വേദനയുമായി ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയിൽ പോകന്നതിനിടെ പ്രസവിച്ചു. ഇതിനിടെ ടോയ്‌ലറ്റിനുള്ളിലേക്ക് പോയ കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കൾ ആരോപിച്ചു. 

പ്രസവ വേദനയുമായി വന്ന യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതാണ് ദാരുണ സംഭവത്തിനിടയാക്കിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ നടന്ന സംഭവത്തില്‍ ഗോതാനി ഗ്രാമത്തിലുള്ള ജഗ്‌നായക് സിങ് എന്നയാളുടെ കുഞ്ഞാണ് മരിച്ചത്. യുവതി ശുചിമുറിയില്‍ പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റില്‍ വീണ കുഞ്ഞിനെ പുറത്തേക്കെടുക്കാന്‍ താമസിച്ചുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചുവെന്ന് സമ്മതിച്ച ചീഫ് മെഡിക്കല്‍ ഓഫീസര്‍, യുവതിയെ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ലെന്ന ബന്ധുക്കളുടെ ആരോപണം നിഷേധിച്ചു.

ബുധനാഴ്ച്ച രാവിലെ അഞ്ചിനാണ് പ്രസവ വേദന തീവ്രമായ ഭാര്യ രശ്മി സിങിനെ അമ്മമാരുടേയും കുട്ടികളുടേയും ആശുപത്രിയില്‍ എത്തിച്ചത്. ഭാര്യയെ അഡ്മിറ്റ് ചെയ്യണമെന്ന് ജീവനക്കാരോട് അപേക്ഷിച്ചിട്ടും തയ്യാറായില്ലെന്നും ഡോക്ടര്‍ വരുന്നതു വരെ കാത്തിരിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും ജഗ്‌നായക് പറയുന്നു.

തുടര്‍ന്ന്, ആശുപത്രി റിസപ്ഷനിലെ ശുചിമുറിയിലേക്ക് പോയ യുവതി അവിടെ പ്രസവിക്കുകയായിരുന്നു. ടോയിലറ്റിലേക്ക് വീണ കുഞ്ഞിനെ ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് പുറത്തെടുത്തപ്പൊഴേക്കും മരണം സംഭവിച്ചിരുന്നു. പ്രസവത്തിനു പിന്നാലെ യുവതിയുടെ നിലയും ഗുരുതരമായി തുടുരകയാണ്. യുവതി ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സയില്‍ കഴിയുകയാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു 

തൃശൂർ: വ‍യറുവേദനക്ക് ചികിത്സ തേടിയെത്തിയ യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. കടുത്ത വയറുവേദനയെ തുടർന്ന് ഭർത്താവിനൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്. 

ഇതിനിടെ മൂത്രം പരിശോധിക്കാൻ ശുചിമുറിയിൽ പോയ യുവതി ഇവിടെ പ്രസവിക്കുകയായിരുന്നു. യുവതിയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രാഥമിക ചികിത്സ ഉടനെ തന്നെ ലഭ്യമാക്കി. ഗര്‍ഭിണിയാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് യുവതി പറയുന്നത്. കൂടുതല്‍ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. 

ചാവക്കാടുള്ള മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ് അമ്മയും കുഞ്ഞും ഇപ്പോള്‍. നിലവില്‍ യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്.

Share it:

National

Post A Comment: