www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കുട്ടിക്കാനത്ത് വീണ്ടും അപകടം; മറിഞ്ഞത് പ്രതികളെ ജയിലിലാക്കി മടങ്ങിയ പൊലീസ് ജീപ്പ്

Share it:



ഇടുക്കി: മോഷണക്കേസ് പ്രതിയുമായി പീരുമേട് സബ് ജയിലിലേക്ക് പോയ കട്ടപ്പന പൊലീസിന്‍റെ ജീപ്പ് അപകടത്തിൽപെട്ടു. രാത്രി ഒൻപതോടെ കുട്ടിക്കാനത്തിന് സമീപത്താണ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞത്. 

കട്ടപ്പന നരിയംപാറ ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ പ്രതിയെ പീരുമേട് സബ് ജയിലിൽ എത്തിച്ച ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. 

അപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ സുമേഷ് (35), ഷൈജു (41), പ്രതീക്ഷ് (40) എന്നിവർക്ക് നിസാര പരുക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തിന് കേടുപാടുണ്ടായിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഭാര്യ കൊന്ന് കുഴിച്ചുമൂടിയ ഭർത്താവ് ജീവനോടെ തിരിച്ചെത്തി 

പത്തനംതിട്ട: ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയ യുവാവ് ജീവനോടെ തിരിച്ചെത്തി. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിലാണ് വൻ വഴിത്തിരിവുണ്ടായത്. കൊല ചെയ്തുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ ജീവനോടെ കണ്ടെത്തുകയായിരുന്നു. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. 

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞിരുന്നു.

വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

മൊഴിയുടെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല.

Share it:

Idukki

Post A Comment: