www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1894) Idukki (1828) Mostreaded (1617) Crime (1443) National (1225) Entertainment (846) Viral (439) world (439) Video (357) Health (208) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) featured (27) auto (25) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ വച്ചു; പട്ടാപ്പകൽ റെയിൽവെ സ്റ്റേഷനിൽ നിന്നും 16 കാരിയെ തട്ടിക്കൊണ്ട് പോയി

Share it:



തൃശൂർ: ബിയർകുപ്പി പൊട്ടിച്ച് ഭീഷണി മുഴക്കിയ 20 കാരൻ പട്ടാപ്പകൽ 16 കാരിയെ തട്ടിക്കൊണ്ട് പോയി. തൃശൂർ റെയിൽവെ സ്റ്റേഷനിലായിരുന്നു സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവം നടന്നത്. ഇതര സംസ്ഥാനക്കാരാണ് ഇരുവരും. ചൈൽഡ് ലൈൻ പ്രവർത്തകരെ ഭയപ്പെടുത്തിയാണ് പെൺകുട്ടിയുമായി ഇയാൾ കടന്നു കളഞ്ഞത്. ഛത്തിസ്ഗഡില്‍ നിന്ന് ഒളിച്ചുവന്നവരാണ് പെണ്‍കുട്ടിയും യുവാവും.  

കഴിഞ്ഞ ദിവസം റെയില്‍വെ സ്റ്റേഷനിലെത്തിയ ഇവരെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ യുവാവിന്‍റെ സമീപത്തുനിന്ന് മാറ്റി. റെയില്‍വെ സ്റ്റേഷനിലെ ചൈല്‍ഡ് ലൈന്‍ ഓഫീസില്‍ വെച്ച് അധികൃതര്‍ പെണ്‍കുട്ടിയോട് സംസാരിക്കുമ്പോഴാണ് സംഭവം നടന്നത്. 

യുവാവ് പൊട്ടിച്ച ബിയര്‍ കുപ്പി ചൈല്‍ഡ് ലൈന്‍ അംഗങ്ങളുടെ കഴുത്തില്‍ വച്ച് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയുമായി രക്ഷപ്പെടുകയുമായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിനിടെ കുപ്പിച്ചില്ല് കൊണ്ട് ചൈല്‍ഡ് ലൈന്‍ അംഗത്തിന് വിരലിന് പരുക്കേറ്റു. അതേസമയം, ഇരുവരേയും കണ്ടെത്താന്‍  റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാത ചുഴി രൂപപ്പെടാനുള്ള സാധ്യതയാണ് കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

നിലവിൽ തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും മഴയ്ക്ക് കാരണമാകുന്നുണ്ട്. 

ഇതിന് പുറമേയൊണ് മറ്റൊരു ചക്രവാത ചുഴി കൂടി രൂപപ്പെടുന്നത്. ഇതോടെ കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

അതേസമയം ഇന്ന് നേരത്തെ പ്രഖ്യാപിച്ച പ്രകാരം മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാനാണ് സാധ്യത. 

Share it:

Kerala

Post A Comment: