കണ്ണൂർ: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരുക്ക്. കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിലാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
യാത്രികരായ 10 പേർക്ക് പരുക്കേറ്റു. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

Post A Comment: