www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചു; ഭർത്താവിനെതിരെ യുവതിയുടെ പരാതി

Share it:



നോയിഡ: സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് നിർബന്ധിച്ചതായി യുവതിയുടെ പരാതി. നോയിഡയിലാണ് യുവതി ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ ഭർത്താവുൾപ്പെടെ ഒൻപത് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

താന്‍ സമ്മതിച്ചാല്‍ സുഹൃത്തിന്‍റെ ഭാര്യ തന്‍റെ ഭര്‍ത്താവിനൊപ്പവും ലൈംഗികബന്ധത്തിന് സമ്മതിക്കുമെന്ന് ഭര്‍ത്താവ് പറഞ്ഞതായി പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായ യുവതിയാണ് പരാതിക്കാരി. മുറാദാബാദില്‍ നിന്നുള്ള യുവാവിനെ അടുത്തിടെയാണ് യുവതി വിവാഹം ചെയ്തത്. കല്യാണം കഴിഞ്ഞതുമുതൽ ഭര്‍ത്താവ് ഇക്കാര്യം ആവശ്യപ്പെടുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18നാണ് ഭര്‍ത്താവ് തന്നെ സെക്ടര്‍ 75ലെ ഒരു വീട്ടില്‍ പാര്‍ട്ടിക്കായി കൊണ്ടുപോയതെന്ന് യുവതി പരാതിയില്‍ പറയുന്നു. മദ്യപിക്കാനും സുഹൃത്തിനൊപ്പം കിടക്ക പങ്കിടാനും ഭര്‍ത്താവ് അവിടെവച്ച് നിര്‍ബന്ധിക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

സുഹൃത്തിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊന്നു

ഇടുക്കി: യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം കൊലപാതകമല്ലെന്ന് വരുത്തി തീർക്കാൻ വനൻ  ഇടപെടലുകൾ. ഇടുക്കി പീരുമേട്ടിൽ പാമ്പനാർ കൊടുവാക്കരണത്ത് നടന്ന കൊലപാതകത്തിലാണ് പ്രതിയെ രക്ഷിക്കാൻ പാർട്ടി തലത്തിൽ ഇടപെടൽ നടന്നത്.

കൊടുവാക്കരണം രണ്ടാം ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ജെ.പി. ജസ്റ്റിൻ (35) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സമീപ വാസിയായ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ജെറിൻ രാജാണ് (25) അറസ്റ്റിലായിരിക്കുന്നത്.

ഈ മാസം 10നാണ് സംഭവം നടന്നത്. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ജസ്റ്റിനെ ജെറിൻ ക്രിക്കറ്റ് ബാറ്റിന് തലക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. 

തലക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ കളിക്കളത്തിലുണ്ടായിരുന്നവർ ചേർന്ന് ഇയാളുടെ എസ്റ്റേറ്റ് ലയത്തിലെ മുറിക്കുള്ളിൽ എത്തിച്ചു. പിറ്റേ ദിവസം ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. 

ഇതിനിടെ 15 ന് രാവിലെ ചികിത്സയിലിരുന്ന ജസ്റ്റിൻ മരിച്ചു. ഇതോടെയാണ് സംഭവം കൊലപാതകമല്ലെന്ന് വരുത്തി തീർക്കാൻ വൻ ഇടപെടലുകൾ നടന്നത്. പൊലീസ് സംഭവത്തിൽ കേസെടുക്കാതിരിക്കാനും നീക്കങ്ങൾ നടന്നതായി സൂചനയുണ്ട്. 

എന്നാൽ ജസ്റ്റിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ പരുക്കാണ് മരണകാരണമെന്നത് പുറത്ത് വരികയും മാധ്യമങ്ങൾ വാർത്ത പുറത്ത് വിടുകയും ചെയ്‌തതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായതും പ്രതിയെ പിടികൂടുന്നതും. കൊടുവാക്കരണത്തെ വീട്ടിൽ നിന്നാണ് ഞായറാഴ്ച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Share it:

National

Post A Comment: