www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അയ്യപ്പൻകോവിൽ കുഴൽപാലത്ത് വീടും കടയും കുത്തിത്തുറന്ന് മോഷണം; ലക്ഷങ്ങളുടെ സ്വർണം നഷ്‌ടമായി

Share it:



ഇടുക്കി: അടച്ചിട്ടിരുന്ന വീടും കടയും കുത്തിത്തുറന്ന് മോഷണം. അയ്യപ്പൻകോവിൽ വെണ്ണിലാംകണ്ടത്തിന് സമീപം കുഴൽപാലത്താണ് വൻ മോഷണം നടന്നത്. പതിപ്പള്ളിൽ അപ്പച്ചന്‍റെ വീട്ടിലും സമീപത്തെ പുത്തൻപുരക്കൽ ജോബി ആന്‍റണിയുടെ കടയിലുമാണ് മോഷ്ടാക്കൾ കടന്നത് പണവും സ്വർണവും അടക്കം കവർച്ച ചെയ്‌തത്.

ഞായറാഴ്ച രാത്രിയിലാണ് അപ്പച്ചന്‍റെ വീട്ടിൽ മോഷണം നടന്നത്. ഇവിടെ നിന്നും അലമാരിയിൽ സൂക്ഷിച്ചിരുന്ന  എട്ട് പവൻ സ്വർണവും,16000 രൂപയും അപഹരിക്കപ്പെട്ടിട്ടുണ്ട്. കാഞ്ചിയാറിലുള്ള ഏലം സ്റ്റോറിൽ തൊഴിലാളി ഇല്ലാതിരുന്നതിനാൽ ഞായറാഴ്ച കാവലിനായി അപ്പച്ചനും കുടുംബാംഗങ്ങളും പോയ സമയത്താണ് മോഷണം നടന്നത്.  

തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വീട്ടിലെത്തുമ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻ വാതിൽ തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ, പിൻവശത്തെ വർക്ക് ഏരിയയുടെ ഇരുമ്പ് വലയും അടുക്കളയുടെ വാതിലും തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നത്. വീട്ടിലെ കമ്പിപാര ഉപയോഗിച്ചാണ് വാതിൽ തകർത്തത് എന്നാണ് നിഗമനം. കിടപ്പ് മുറിയിലെ വാതിലും തകർത്ത നിലയിലാണ്. 

തുടർന്ന് അലമാരിയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും അപഹരിച്ച്  കടന്നു. തിങ്കളാഴ്ച രാത്രിയിലാണ്  കുഴൽപാലത്തിനു സാമീപത്തുള്ള ജോബി ആന്‍റണിയുടെ കടയിൽ മോഷണം നടന്നത്. രാത്രി 7.30 ഓടെയാണ് ഉടമ കട അടച്ച്  പോയത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.  

കടയുടെ ഇരുമ്പ് കമ്പിവല തകർത്താണ് മോഷ്ടാക്കൾ ഉള്ളിൽ കടന്ന് മോഷണം നടത്തിയത്. കടയിൽ നിന്നും 5000 രൂപയും, അടുക്കള ഉപകരണങ്ങളും അപഹാരിച്ചു. ശേഷം മുളക് പൊടി വിതറിയശേഷമാണ് മോഷ്ടാക്കൾ കടന്നത്. ഞായറാഴ്ച മോഷണം നടന്ന വീടിന്‍റെ എതിർ വശത്തുള്ള കടയിലാണ് തൊട്ടടുത്ത ദിവസം മോഷണം നടന്നത്. സംഭവത്തിൽ ഉപ്പുതറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

പരുന്തുംപാറയിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു

ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു. പത്തനംതിട്ട അടൂർ തോട്ടമുക്ക് ഒറ്റപ്ലാവിലയിൽ റോബി ജോൺ (31) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നതെന്നാണ് നിഗമനം. 

അടൂരിൽ നിന്നും യുവാക്കളുടെ അഞ്ചംഗ സംഘമാണ് തിങ്കളാഴ്ച്ച പരുന്തുംപാറ കാണാനായി എത്തിയത്. പരുന്തുംപാറയിലെത്തിയപ്പോൾ റോബി വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയെന്നും ബാരിക്കേഡിൽ തട്ടി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. 

കൊക്കയിലേക്ക് വീണ റോബിയെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പീരുമേട് പൊലീസിൽ വിവരം അറിയിക്കുകയും രാത്രിയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെ കൊക്കയിൽ തിരച്ചിൽ നടത്തുകയുമായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രി തിരച്ചിൽ പൂർത്തിയാക്കാനായില്ല. പിന്നീട് ചൊവ്വാഴ്ച്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിക്കാനം കെ.എ.പി അഞ്ചാം ബെറ്റാലിയനിൽപെട്ട 

ഹൈ ആൾട്ടിട്യൂഡ് സംഘാoഗങ്ങളും ഫയർഫോഴ്സും ചേർന്നാണ് ചൊവ്വാഴ്ച്ച രാവിലെ കൊക്കയിലിറങ്ങി തിരച്ചിൽ നടത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മരണത്തിൽ ദൂരൂഹതയില്ലെന്നും ബാരിക്കേഡിൽ തട്ടി വീണതാണ് മരണകാരണമെന്നുമാണ് പൊലീസ് ഭാഷ്യം. റോബി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടെന്നും പീരുമേട് എസ്.എച്ച്. ഒ.വി.സി വിഷ്ണു കുമാർ പറഞ്ഞു.


Share it:

Idukki

Post A Comment: