www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാഹനക്കച്ചവടത്തിലെ തർക്കം; ഇടുക്കിയിൽ യുവാക്കളെ വാക്കത്തിക്ക് വെട്ടി

Share it:



ഇടുക്കി: ഉപ്പുതറയിൽ വാഹനകച്ചവടക്കാരെ ഇടപാടുകാർ വാക്കത്തിക്ക് വെട്ടി പരുക്കേൽപ്പിച്ചു. മാട്ടുത്താവളം മാണിക്കകത്ത് രതീഷ് രാജൻ (33), മേരികുളം ആരംപുളിക്കൽ അൻസാരി (40) എന്നിവർക്കാണ് പരുക്കേറ്റത്. ഉപ്പുതറ ടൗണിൽ ചൊവ്വാഴ്ച്ച രാവിലെ 10.30 ഓടെയായിരുന്നു ആക്രമണം നടന്നത്.  

‌രതീഷിന്‍റെ തലയിൽ വാക്കത്തികൊണ്ടുള്ള വെട്ടേറ്റ് സാരമായി പരുക്കേറ്റു. വാഹന വിൽപ്പനക്കാരായ ഇവർ ഉപ്പുതറ സ്വദേശിയായ ജഫ്രിൻ എന്നയാൾക്ക് ഓട്ടോറിക്ഷ വിൽപ്പന നടത്തിയിരുന്നു. വിൽപന സമയത്ത്  ഓണറുടെ പേര് മാറ്റണമെന്ന് കരാറുണ്ടായിരുന്നെങ്കിലും ഇത് നടന്നില്ല. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

ഇതേ ചൊല്ലി വാക്ക് തർക്കം നിലനിൽക്കുന്നതിനിടെ വാഹനത്തിന്‍റെ സി സി മുടങ്ങിയത് ചോദ്യം ചെയ്തു. ഇങ്കിൽ പ്രകോപിതരായ പ്രതികൾ ഫോണിൽ ബന്ധപ്പെട്ട ശേഷം പാലം ജംക്ഷനിലുള്ള വർക്ക് ഷോപ്പിലെത്തി അസഭ്യം പറയുകയും സംഘർഷത്തിലേർപ്പെടുകയുമായിരുന്നു.

ഏഴ് പേരടങ്ങുന്ന സംഘമാണ് വാക്കത്തിയുമായെത്തി ആക്രമണം നടത്തിയത്. 3.5 പവൻ തൂക്കം വരുന്ന സ്വർണമാലയും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

പരുന്തുംപാറയിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു

ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ യുവാവ് കൊക്കയിൽ വീണ് മരിച്ചു. പത്തനംതിട്ട അടൂർ തോട്ടമുക്ക് ഒറ്റപ്ലാവിലയിൽ റോബി ജോൺ (31) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി 10.30 ഓടെയാണ് അപകടം നടന്നതെന്നാണ് നിഗമനം. 

അടൂരിൽ നിന്നും യുവാക്കളുടെ അഞ്ചംഗ സംഘമാണ് തിങ്കളാഴ്ച്ച പരുന്തുംപാറ കാണാനായി എത്തിയത്. പരുന്തുംപാറയിലെത്തിയപ്പോൾ റോബി വാഹനത്തിൽ നിന്നും ഇറങ്ങി ഓടിയെന്നും ബാരിക്കേഡിൽ തട്ടി കൊക്കയിലേക്ക് പതിക്കുകയായിരുന്നുവെന്നുമാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. 

കൊക്കയിലേക്ക് വീണ റോബിയെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പീരുമേട് പൊലീസിൽ വിവരം അറിയിക്കുകയും രാത്രിയിൽ പൊലീസിന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെ കൊക്കയിൽ തിരച്ചിൽ നടത്തുകയുമായിരുന്നു. 

എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രി തിരച്ചിൽ പൂർത്തിയാക്കാനായില്ല. പിന്നീട് ചൊവ്വാഴ്ച്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിക്കാനം കെ.എ.പി അഞ്ചാം ബെറ്റാലിയനിൽപെട്ട 

ഹൈ ആൾട്ടിട്യൂഡ് സംഘാoഗങ്ങളും ഫയർഫോഴ്സും ചേർന്നാണ് ചൊവ്വാഴ്ച്ച രാവിലെ കൊക്കയിലിറങ്ങി തിരച്ചിൽ നടത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം മരണത്തിൽ ദൂരൂഹതയില്ലെന്നും ബാരിക്കേഡിൽ തട്ടി വീണതാണ് മരണകാരണമെന്നുമാണ് പൊലീസ് ഭാഷ്യം. റോബി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടെന്നും പീരുമേട് എസ്.എച്ച്. ഒ.വി.സി വിഷ്ണു കുമാർ പറഞ്ഞു.

Share it:

Idukki

Post A Comment: