www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1894) Idukki (1828) Mostreaded (1617) Crime (1443) National (1225) Entertainment (846) Viral (439) world (439) Video (357) Health (208) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) featured (27) auto (25) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഗുരുതരമാകുന്ന എല്ലുകളിലെ ക്യാൻസർ; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം

Bone-cancer
Share it:

Bone-cancer-symptoms


ക്യാൻസർ രോഗങ്ങൾ ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. മാറിയ ഭക്ഷണ രീതിയും ജീവിത ശൈലിയും മാരകമായ ക്യാൻസറിന് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ശ്രദ്ധിക്കാതെ പോകുന്നതാണ് പല ക്യാൻസറുകളും അപകടകാരികളാകാൻ കാരണം.  

ഇത്തരത്തിൽ ഒന്നാണ് ബോൺ ക്യാൻസർ. എല്ലുകളെ ബാധിക്കുന്ന ഇത്തരം ക്യാൻസറുകൾ സാധാരണ പലരും ശ്രദ്ധിക്കാതെ വിട്ടുകളയുന്നതാണ്. എന്നാൽ ആരംഭത്തിലേ കണ്ടെത്തിയാൽ ചികിത്സയിലൂടെ സുഖപ്പെടാനുള്ള സാധ്യത കൂടുതലാണ്. 

എല്ലുകളില്‍ ആരംഭിക്കുന്ന അര്‍ബുദത്തെ പ്രൈമറി ബോണ്‍ ക്യാന്‍സറുകള്‍ എന്നും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ അര്‍ബുദം ആരംഭിച്ച് അവ പിന്നീട് എല്ലുകളിലേക്ക് പടരുകയാണെങ്കില്‍ അതിനെ ബോണ്‍ മെറ്റാസ്റ്റാസിസ് അഥവാ സെക്കന്‍ഡറി ബോണ്‍ ക്യന്‍സറുകള്‍ എന്നും പറയുന്നു. സാര്‍കോമ, കോണ്‍ഡ്രോമ എന്നിങ്ങനെ എല്ലുകളിലെ അര്‍ബുദം പലതരത്തിലുണ്ട്. പല കാരണങ്ങള്‍ കൊണ്ടും ബോണ്‍ ക്യാന്‍സര്‍ അഥവാ എല്ലുകളില്‍ അര്‍ബുദം ഉണ്ടാകാം. 

എല്ലുകളിൽ കണ്ടുവരുന്ന ക്യാൻസറിന്‍റെ ലക്ഷണങ്ങൾ ഇവയാണ്. 

മുഴകൾ

കൈയിലോ കാലിലോ വളരുന്ന മുഴകളാണ് ഇതിന്‍റെ ആദ്യ ലക്ഷണം. ഇത്തരം മുഴയും അവിടത്തെ വേദനയും സാര്‍കോമ എന്ന എല്ലുകളിലെ അര്‍ബുദത്തിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. 

Bone-cancer-symptoms


സന്ധികൾക്കുണ്ടാകുന്ന പിരിമുറുക്കം

സ്വാഭാവിക ചലനങ്ങളെ പോലും ബാധിക്കുന്ന തരത്തില്‍ സന്ധികള്‍ക്കുണ്ടാകുന്ന പിരിമുറുക്കം എല്ലുകളിലെ അര്‍ബുദത്തിന്‍റെ ഒരു ലക്ഷണമാണ്. 

നീർക്കെട്ടും വേദനയും

ട്യൂമർ സ്ഥിതി ചെയ്യുന്നയിടത്തെ വേദനയും വീക്കവുമാണ് എല്ലുകളിലെ ക്യാന്‍സറിന്‍റെ മറ്റൊരു പ്രധാന ലക്ഷണം. ചില അര്‍ബുദ മുഴകള്‍ അതുണ്ടായ ഭാഗത്ത് പിന്നീട് നീര്‍ക്കെട്ടുണ്ടാക്കും.

എല്ലുകളിലെ പൊട്ടലുകൾ

ചിലരുടെ എല്ലുകളില്‍ ഒടിവോ പൊട്ടലോ ഉണ്ടായേക്കാം. ക്യാൻസർ എല്ലുകളെ ദുര്‍ബലമാക്കുമെങ്കിലും എല്ലാവര്‍ക്കുമൊന്നും എല്ലില്‍ ഒടിവോ പൊട്ടലോ ഉണ്ടാകണമെന്നില്ല. 

അമിതമായ ക്ഷീണവും ഭാരം കുറവും

അമിതമായ ക്ഷീണം പല രോഗങ്ങളുടെയും സാധാരണയായ ലക്ഷണം ആണെങ്കിലും എല്ലുകളിലെ ക്യാന്‍സറിന്‍റെ ലക്ഷണമായും ക്ഷീണം ഉണ്ടാകാം. 

Bone-cancer-symptoms

അകാരണമായി ശരീരഭാരം കുറയുന്നതും നിസാരമായി കാണേണ്ട. എല്ലുകളുടെ അര്‍ബുദവുമായി ബന്ധപ്പെട്ട് പൊതുവായി കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ് പനി. മറ്റ് ലക്ഷണങ്ങളോടൊപ്പം പനിയും ശ്രദ്ധയില്‍പ്പെട്ടാല്‍ നിസാരമായി കാണേണ്ട. 

(ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക)

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Health

Post A Comment: