www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മർദനത്തിൽ മരിച്ചെന്ന് കരുതി; നൗഷാദ് കേസിലെ ഭാര്യയുടെ മൊഴിക്ക് പിന്നിലെ രഹസ്യം ഇങ്ങനെ

Share it:



പത്തനംതിട്ട: കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ മൊഴി നൽകിയതിനു പിന്നാലെ യുവാവിനെ ജീവനോടെ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് പൊലീസ്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദാണ് മൃതദേഹം അന്വേഷിക്കുന്നതിനിടെ ജീവനോടെ തിരിച്ചെത്തിയത്.

അതേസമയം നൗഷാദിനെ കൊലപ്പെടുത്തിയെന്ന് ഭാര്യ മൊഴി നൽകിയതിന് പിന്നിലെ യാഥാർഥ്യം പുറത്ത് വിട്ടിരിക്കുകയാണ് പൊലീസ്. ഒന്നര വർഷം മുമ്പാണ് നൗഷാദിനെ കാണാതാകുന്നത്. കാണാതായ ദിവസം ഭാര്യ അഫ്സാനയും സുഹൃത്തുക്കളും ചേർന്ന് നൗഷാദിനെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  

ക്രൂരമായ മർദനമേറ്റ് അവശ നിലയിലായ നൗഷാദിനെ ഉപേക്ഷിച്ച് ഇവർ പരുത്തിപ്പാറയിലെ വാടക വീട്ടിൽ നിന്ന് പോവുകയായിരുന്നു. മര്‍ദ്ദനമേറ്റ് മരിച്ചെന്നു കരുതി ഉപേക്ഷിച്ചു പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് താൻ നൗഷാദിനെ കൊലപ്പെടുത്തിയെന്ന് അഫ്സാന പൊലീസിന് മൊഴി നൽകിയതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. 

എന്നാൽ അവശനിലയിലായ നൗഷാദ് പിറ്റേ ദിവസം രാവിലെ സ്ഥലം വിടുകയായിരുന്നു. ഭാര്യയുടെ ആൾക്കാർ സ്ഥിരമായി മർദിച്ചിരുന്നുവെന്നും അതിനാൽ നാടുവിട്ട് ആരുമറിയാതെ ജീവിക്കുകയായിരുന്നുവെന്നുമാണ് നൗഷാദും നൽകിയ മൊഴി. അഫ്സനയ്ക്കെതിരെ എടുത്ത കേസിൽ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകും. ജാമ്യത്തെ പൊലീസ് എതിർക്കില്ല. എന്നാൽ പൊലീസിനെ കബളിപ്പിച്ചുവെന്ന കേസുമായി മുന്നോട്ടു പോകും.

ഭാര്യ കൊന്നു കുഴിച്ചുമൂടിയെന്ന് കരുതിയ പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ നിന്നാണ് പൊലീസ് ജീവനോടെ കണ്ടെത്തിയത്. നൗഷാദിനെ താൻകൊന്നു കുഴിച്ചിട്ടുവെന്ന് ഭാര്യ അഫ്‌സാന പറഞ്ഞതനുസരിച്ച് മൃതദേഹത്തിനായി പലയിടത്തും പൊലീസ് കുഴിച്ചു പരിശോധിച്ചിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഭാര്യ കൊന്ന് കുഴിച്ചുമൂടിയ ഭർത്താവ് ജീവനോടെ തിരിച്ചെത്തി 

പത്തനംതിട്ട: ഭാര്യ കൊന്ന് കുഴിച്ചുമൂടിയെന്ന് വെളിപ്പെടുത്തിയ യുവാവ് ജീവനോടെ തിരിച്ചെത്തി. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിന്‍റെ തിരോധാന കേസിലാണ് വൻ വഴിത്തിരിവുണ്ടായത്. കൊല ചെയ്തുവെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കിയ നൗഷാദിനെ ഇടുക്കി തൊമ്മൻകുത്തിൽ ജീവനോടെ കണ്ടെത്തുകയായിരുന്നു. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. 

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്സാന പൊലീസിനോട് പറഞ്ഞിരുന്നു.

വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

മൊഴിയുടെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല.

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light