www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1948) Idukki (1876) Mostreaded (1617) Crime (1471) National (1238) Entertainment (852) Viral (444) world (444) Video (358) Health (210) Gallery (163) mollywood (161) Gulf (139) sports (138) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Filter for Tap

വയറു വേദനക്ക് ചികിത്സ തേടിയെത്തി; യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു

Share it:



തൃശൂർ: വ‍യറുവേദനക്ക് ചികിത്സ തേടിയെത്തിയ യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. കടുത്ത വയറുവേദനയെ തുടർന്ന് ഭർത്താവിനൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്.  

ഇതിനിടെ മൂത്രം പരിശോധിക്കാൻ ശുചിമുറിയിൽ പോയ യുവതി ഇവിടെ പ്രസവിക്കുകയായിരുന്നു. യുവതിയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രാഥമിക ചികിത്സ ഉടനെ തന്നെ ലഭ്യമാക്കി. ഗര്‍ഭിണിയാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് യുവതി പറയുന്നത്. കൂടുതല്‍ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. 

ചാവക്കാടുള്ള മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ് അമ്മയും കുഞ്ഞും ഇപ്പോള്‍. നിലവില്‍ യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

സ്ത്രീയുടെ മൃതദേഹം വെട്ടി മുറിച്ച നിലയിൽ

ന്യൂഡെൽഹി: സ്ത്രീയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ റോഡരികിൽ കണ്ടെത്തി. ഡെൽഹി ഈസ്റ്റ് ഡല്‍ഹിയില്‍ ഗീത കോളനി ഫ്‌ളൈ ഓവറിന് സമീപമാണ് ബുധനാഴ്ച രാവിലെ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

രാവിലെ 9.15ന് പൊലീസിന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഫ്‌ളൈ ഓവറിന് സമീപം പല സ്ഥലത്തായാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. 

തല ഉള്‍പ്പെടെയുള്ള ഏതാനും ശരീര ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റ് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തുന്നതിന് ഫ്‌ളൈ ഓവറിന് സമീപം കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് പൊലീസ് തെരച്ചില്‍ തുടരുകയാണ്.

ശ്രദ്ധ വോള്‍ക്കര്‍ കൊലപാതകത്തിന് സമാനമായ തരത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 മെയ് 18നാണ് പങ്കാളിയായ ശ്രദ്ധ വോള്‍ക്കറെ യുവാവ് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. 


Share it:

Kerala

Mostreaded

Post A Comment: