www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അക്രമികൾക്ക് മുമ്പിൽ ഇട്ട് കൊടുത്തത് പൊലീസ്; മണിപ്പൂരിൽ ആക്രമിക്കപ്പെട്ട 20 കാരിയുടെ വെളിപ്പെടുത്തൽ

Share it:



ഇംഫാൽ: അക്രമികളുടെ കൈകളിലേക്ക് തന്നെ വിട്ടു കൊടുത്തത് പൊലീസാണെന്ന് മണിപ്പൂരിൽ ക്രൂരമായ ആക്രമണത്തിന് ഇരയാക്കപ്പെട്ട 20 കാരി. കഴിഞ്ഞ ദിവസമാണ് കുക്കി വിഭാഗത്തിൽപെട്ട രണ്ട് യുവതികളെ അക്രമി സംഘം നഗ്നരാക്കി നടത്തിക്കൊണ്ട് പോകുന്നതും പീഡിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇതിൽ ഇരയാക്കപ്പെട്ട 20 കാരിയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

"ഞങ്ങളുടെ ഗ്രാമം ആക്രമിക്കാന്‍ വന്ന ജനക്കൂട്ടത്തിനൊപ്പം പൊലീസും ഉണ്ടായിരുന്നു. പൊലീസ് ഞങ്ങളെ വീടിനടുത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി. ഗ്രാമത്തില്‍ നിന്ന് കുറച്ചുദൂരെ എത്തിയപ്പോള്‍ ജനക്കൂട്ടത്തില്‍ ഉപേക്ഷിച്ചു. പൊലീസ് ഞങ്ങളെ അവര്‍ക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു.

ഗ്രാമത്തിലുള്ള എല്ലാ പുരുഷന്‍മാരെയും അക്രമികള്‍ കൊന്നുകളഞ്ഞു. അതിന് ശേഷമാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെ'ന്നും യുവതി പറഞ്ഞു. ആക്രമിക്കുന്നതിന്‍റെ വീഡിയോ പകര്‍ത്തിയതും അത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതും താന്‍ അറിഞ്ഞില്ലെന്നും യുവതി പറഞ്ഞു. 

ആള്‍ക്കൂട്ടത്തില്‍ ഒരുപാട് പേരുണ്ടായിരുന്നു. ഇതില്‍ ചിലരെ മാത്രമാണ് തനിക്ക് തിരിച്ചറിയാന്‍ സാധിക്കുക. തന്‍റെ സഹോദരന്‍റെ സുഹൃത്തും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 

തലസ്ഥാനമായ ഇംഫാലില്‍നിന്ന് 35 കിലോമീറ്റര്‍ മാറി കാന്‍ഗ്‌പോക്പി ജില്ലയില്‍ മെയ് നാലിനാണ് അതിക്രൂരമായ സംഭവം നടന്നത്. കുക്കി സംഘടന ഐടിഎല്‍എഫാണ് വിഡിയോ പുറത്തുവിട്ടത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

കാമുകനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി യുവതി 

ഹൽദ്വാനി: പാമ്പാട്ടിക്ക് കൊട്ടേഷൻ കൊടുത്ത് കാമുകനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ യുവതി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് ബിസിനസുകാരനായ യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പാമ്പാട്ടി അറസ്റ്റിലായിട്ടുണ്ട്.

അങ്കിത് ചൌഹാന്‍ എന്ന യുവാവിനെയാണ് ജൂലൈ 17ന് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണത്തിലാണ് അങ്കിത് ചൌഹാന്‍റെ കാലില്‍ പാമ്പ് കടിച്ച പാടുകള്‍ കണ്ടെത്തിയത്. പാടുകളെ തുടര്‍ന്നുണ്ടായ സംശയത്തിലാണ് പാമ്പാട്ടിയെ പിടികൂടിയത്. 

പിന്നാലെ നടന്ന ചോദ്യ ചെയ്യലിലാണ് കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. അങ്കിതിന്‍റെ കാമുകിയും സഹായികളും പാമ്പാട്ടിയുമടക്കം കൊലപാതകത്തില്‍ അഞ്ച് പേരെയാണ് പൊലീസ് തിരയുന്നത്. പാമ്പാട്ടി ഒഴികെയുള്ളവര്‍ ഒളിവിലാണ്. 

ഡോളി എന്നപേരില്‍ അറിയപ്പെടുന്ന മഹിയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അങ്കിതുമായി സാമ്പത്തിക ഇടപാടുകള്‍ അടക്കം മഹിക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടക്കുകയും ചെയ്തു.

ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയത്. മറ്റ് രീതിയില്‍ കൊലപ്പെടുത്തിയാല്‍ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്‍കിയത്. 

പാമ്പാട്ടി തന്ത്ര പരമായി അങ്കിതിന്‍റെ കാലില്‍ പാമ്പിനെ കൊണ്ട് കൊത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ചുവെങ്കിലും പൊലീസുകാര്‍ക്ക് തോന്നിയ സംശയത്തില്‍ നടന്ന അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്ത് വരികയായിരുന്നു.  


Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light