www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സിംഹത്തിനൊപ്പം ഒരേ പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന യുവതി; വീഡിയോ

viral- video
Share it:



റാസൽഖൈമ: സിംഹത്തെ കാണുന്നത് തന്നെ ഭയമാണ്. എന്നാൽ സിംഹത്തോടൊപ്പം കൂളായി ഭക്ഷണം കഴിക്കുന്ന ഒരു യുവതിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിലാണ് ഈ ഭയപ്പെടുത്തുന്ന കാഴ്ച്ചയുള്ളത്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ റാസൽഖൈമയിലെ rak_zoo ആണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുന്നത്.   വീഡിയോ തുടങ്ങുമ്പോള്‍ തന്നെ ഒരു പ്ലേറ്റില്‍ സൂക്ഷിച്ചിരിക്കുന്ന മാംസക്കഷ്ണങ്ങള്‍ സിംഹം കഴിക്കുന്നത് കാണാം. ഒപ്പം തന്നെ സമീപത്തിരിക്കുന്ന യുവതിയും അതേ പാത്രത്തില്‍ നിന്നും തന്‍റെ ഭക്ഷണം എടുത്ത് കഴിക്കുന്നു. 

യുവതിയും സിംഹവും തമ്മില്‍ വളരെ ദൂരം ഒന്നും തന്നെയില്ല, തൊട്ടടുത്താണ് ഇരിക്കുന്നത്. എങ്കിലും യുവതിയുടെ മുഖത്ത് പേടിയോ പരിഭ്രമമോ ഒന്നും തന്നെ കാണാനില്ല. 

നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ സാധിക്കില്ല rak zoo -വില്‍ മാത്രമേ സാധിക്കൂ എന്നും വീഡിയോയുടെ കാപ്ഷനില്‍ പറഞ്ഞിട്ടുണ്ട്. ഏതായാലും നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഭയപ്പെടുത്തുന്ന വീഡിയോ തന്നെ എന്നാണ് മിക്കവരും ഇതിന് കമന്‍റ് നല്‍കിയിരിക്കുന്നത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ഉമ്മൻചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് 

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തിക്കുന്ന മൃതദേഹം തുടർന്ന് വസതിയിലേക്ക് കൊണ്ടുപോകും. 

ശേഷം ദർബാർ ഹാളിലും പിന്നീട് കെപിസിസി ഓഫീസിലും പൊതുദർശനത്തിനു വക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. 

ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. 

തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്രയും നടക്കും. മറ്റന്നാൾ രണ്ട് മണിക്കാണ് സംസ്കാരം നടക്കുകയെന്നും സതീശൻ അറിയിച്ചു. 


Share it:

Video

Post A Comment: