www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വെള്ളത്തിനുള്ളിൽ യുവതിയുടെ കിടിലൻ ബാർബി ഡാൻസ്; വീഡിയോ

underwater-dance
Share it:

Woman's underwater dance to Barbie's song


മുംബൈ: ഗ്രേറ്റ ഗെർവിഗിന്‍റെ ബാർബിയും ക്രിസ്റ്റഫർ നോളന്‍റെ ഓപ്പൺഹൈമറും ഒരേ ദിവസമാണ് തിയറ്ററുകളിലെത്തിയത്. ഇതിന് പിന്നാലെ തന്നെ രണ്ട് സിനിമകളെയും ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ വൻ ഹൈപ്പുണ്ടായിരുന്നു. 

ഇപ്പോഴിതാ ബാർബി സിനിമയിലെ ഗാനത്തിന് വെള്ളത്തിനുള്ളിൽ ഡാൻസ് ചെയ്യുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.  

യുവതി തന്നെയാണ് ഇൻസ്റ്റാഗ്രാം വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജനപ്രിയ പെർഫോമറായ ക്രിസ്റ്റീന മകുഷെങ്കോ ഹീലുകളും പിങ്ക് ബോഡിസ്യൂട്ടും ധരിച്ച് ദുവാ ലിപയുടെ "ഡാൻസ് ദ നൈറ്റ്' എന്ന ഗാനത്തിന് വെള്ളത്തിനിടയിൽ നൃത്തം ചെയ്യുന്നതാണ് വീഡിയോ. 

ബാർബി എന്ന ചിത്രത്തിലാണ് ഈ ഗാനം അവതരിപ്പിക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണങ്ങളുമായി എത്തിയത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിരവധി പേർ വീഡിയോ ഷെയർ ചെയ്യുകയും കമന്‍റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

നാളെ രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 25) രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് അവധി. 

ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ, അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‍സി പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസ‍ർകോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍  യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പില്ല. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റ‍‍ർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.


Share it:

Entertainment

Video

Post A Comment: