www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരാഴ്ച്ച മുമ്പ് വേർപെടുത്തിയ സയാമീസ് ഇരട്ടകളിൽ ഒരാൾ മരിച്ചു

Share it:



റിയാദ്: ഒരാഴ്ച്ച മുമ്പ് ശസ്ത്രക്രിയയിലൂടെ വേർപെടുത്തിയ സയാമീസ് ഇരട്ട കുട്ടികളിൽ ഒരാൾ മരിച്ചു. റിയാദ് കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ആശുപത്രിയിലാണ് സിറിയൻ സയാമീസ് ഇരട്ടകുട്ടികളുടെ ശസ്ത്രക്രിയ നടത്തിയത്.

ഇഹ്സാൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. ബസാം സുഖം പ്രാപിച്ചുവരുന്നതായി മെഡിക്കൽ സംഘം മേധാവി ഡോ. അബ്ദുല്ല അൽറബീഅ അറിയിച്ചു. ബുധനാഴ്ചയാണ് കുട്ടി മരിച്ചത്. മരണം പ്രതീക്ഷിച്ചതായിരുന്നു.  

ഹൃദയത്തിന്‍റെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്ന വിധത്തിൽ ജനവൈകല്യങ്ങളുണ്ട്. അത് ശരിയാക്കാൻ സാധിക്കില്ല. വൃക്കകൾ, മൂത്രാശയ, പ്രത്യുൽപാദന സംവിധാനം, ആമാശയം എന്നിവയുടെയും പ്രവർത്തനം ശരിയായ രീതിയിലായിരുന്നില്ല. 

ഇക്കാര്യങ്ങൾ ശസ്ത്രക്രിയക്ക് മുമ്പ് തന്നെ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. ബസാമിനെ വെൻറിലേറ്ററിൽ നിന്ന് ഇറക്കി. അനസ്തേഷ്യയിൽ നിന്ന് സുഖം പ്രാപിച്ചു. മാതാപിതാക്കളോട് സാധാരണപോലെ ഇടപഴകാൻ തുടങ്ങി. മുലപ്പാൽ കുടിപ്പിക്കാൻ ഇന്ന് തുടങ്ങും. പീഡിയാട്രിക് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

സയാമീസ് ശസ്ത്രക്രിയ തലവൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ വിദഗ്ധരായ 26 പേരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. 

സൽമാൻ രാജാവിന്‍റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും നിർദേശത്തെ തുടർന്ന് കഴിഞ്ഞ മെയ് 22 നാണ് മാതാപിതാക്കളോടൊപ്പം തുർക്കിയിലെ അങ്കാറയിൽ നിന്ന് എയർ മെഡിക്കൽ ഇവാക്വേഷൻ വിമാനത്തിൽ സിറിയൻ സയാമീസ് ഇരട്ടകളെ റിയാദില്‍ എത്തിച്ചത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

സംസ്ഥാനത്ത് വീണ്ടും മഴ സാധ്യത 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാത ചുഴി രൂപപ്പെടാനുള്ള സാധ്യതയാണ് കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 

നിലവിൽ തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും മഴയ്ക്ക് കാരണമാകുന്നുണ്ട്. 

ഇതിന് പുറമേയൊണ് മറ്റൊരു ചക്രവാത ചുഴി കൂടി രൂപപ്പെടുന്നത്. ഇതോടെ കേരളത്തിൽ അടുത്ത രണ്ട് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

അതേസമയം ഇന്ന് നേരത്തെ പ്രഖ്യാപിച്ച പ്രകാരം മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ 16 ഓടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി രൂപപ്പെടാനാണ് സാധ്യത. 


Share it:

Gulf

Post A Comment: