www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വാർധക്യം പടിക്ക് പുറത്ത്; പ്രായം കുറക്കുന്നതിനുള്ള മരുന്ന് കണ്ടെത്തിയെന്ന് ഗവേഷകർ

reverse-ageing
Share it:

reverse-ageing


ന്യൂയോർക്ക്: പ്രായംകുറക്കുന്നതിനുള്ള മരുന്നു കണ്ടെത്തിയെന്ന അവകാശവാദവുമായി ഗവേഷകർ. അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകരാണ് വിപ്ലവകരമായ കണ്ടെത്തൽ നടത്തിയത്. 

ജൂലൈ 12ന് പുറത്തിറങ്ങിയ ഏജിങ് ജേർണലിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്. ആറ് മരുന്നുകളുടെ മിശ്രിതമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.  

മൂന്നു വർഷത്തെ ഗവേഷണത്തിലൊടുവിലാണ് മരുന്ന് കണ്ടെത്തിയത്. എലിയിലും കുരങ്ങിലും പരീക്ഷിച്ചു വിജയിച്ച മരുന്ന് അടുത്ത വർഷം അവസാനം മനുഷ്യനിൽ പരീക്ഷിക്കും. 

മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഘടകങ്ങളാണ് ഓരോ മരുന്നിലുമടങ്ങിയിരിക്കുന്നത്. ഇതോടെ വാര്‍ധക്യമാകുന്ന പ്രക്രിയ കുറച്ചുകൊണ്ടുവരാമെന്നാണ് നിഗമനമെന്ന് ഗവേഷണ സംഘത്തിലെ പ്രധാനി ഡേവിഡ് സിന്‍ക്ലയര്‍ ട്വീറ്റ് ചെയ്തു. 

ചര്‍മ്മകോശങ്ങളിലെ വാര്‍ധക്യ പ്രക്രിയയെ തടയാന്‍ കഴിവുള്ള ആറ് രാസ സംയോജനങ്ങള്‍ സംഘം തിരിച്ചറിഞ്ഞെന്നും കണ്ടെത്തല്‍ മനുഷ്യ വംശത്തിന്‍റെ ചുവടുവെപ്പാണെന്നും ഡോ. സിന്‍ക്ലയര്‍ പറഞ്ഞു. 

കോടീശ്വരന്‍ എലോണ്‍ മസ്‌കടക്കമുള്ളവര്‍ വാര്‍ത്തയോട് പ്രതീക്ഷയോടെ പ്രതികരിച്ചു. എലികളിലും മനുഷ്യ കുരങ്ങുകളിലും മരുന്നുകള്‍ പരീക്ഷിച്ചപ്പോള്‍ വാര്‍ധക്യം കുറയുമെന്ന് ഫലങ്ങള്‍ സൂചിപ്പിച്ചു. ഒറ്റ മരുന്നു കൊണ്ട് വാര്‍ധക്യം മാറ്റാനുള്ള കഴിവ് പ്രതീക്ഷിക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നത് മുതല്‍ വാര്‍ധക്യസഹജമായ രോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാനും കഴിയുമെന്നും ഡോ. സിന്‍ക്ലെയര്‍ പറഞ്ഞു.

അതേസമയം കണ്ടെത്തലിൽ ചില ആശങ്കകളും ശാസ്ത്ര സമൂഹം മുന്നോട്ട് വയ്ക്കുന്നുണ്ട്. ചില സംയുക്തങ്ങള്‍ കരളിനെ ബാധിക്കുമെന്നും അപകട സാധ്യതകളെക്കുറിച്ച് പഠനം പരാമര്‍ശിച്ചിട്ടില്ലെന്നും ശാസ്ത്രജ്ഞർ വിമർശിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

സുഹൃത്തിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊന്നു

ഇടുക്കി: യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം കൊലപാതകമല്ലെന്ന് വരുത്തി തീർക്കാൻ വനൻ  ഇടപെടലുകൾ. ഇടുക്കി പീരുമേട്ടിൽ പാമ്പനാർ കൊടുവാക്കരണത്ത് നടന്ന കൊലപാതകത്തിലാണ് പ്രതിയെ രക്ഷിക്കാൻ പാർട്ടി തലത്തിൽ ഇടപെടൽ നടന്നത്.

കൊടുവാക്കരണം രണ്ടാം ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ജെ.പി. ജസ്റ്റിൻ (35) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സമീപ വാസിയായ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ജെറിൻ രാജാണ് (25) അറസ്റ്റിലായിരിക്കുന്നത്.

ഈ മാസം 10നാണ് സംഭവം നടന്നത്. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ജസ്റ്റിനെ ജെറിൻ ക്രിക്കറ്റ് ബാറ്റിന് തലക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. 

തലക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ കളിക്കളത്തിലുണ്ടായിരുന്നവർ ചേർന്ന് ഇയാളുടെ എസ്റ്റേറ്റ് ലയത്തിലെ മുറിക്കുള്ളിൽ എത്തിച്ചു. പിറ്റേ ദിവസം ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. 

ഇതിനിടെ 15 ന് രാവിലെ ചികിത്സയിലിരുന്ന ജസ്റ്റിൻ മരിച്ചു. ഇതോടെയാണ് സംഭവം കൊലപാതകമല്ലെന്ന് വരുത്തി തീർക്കാൻ വൻ ഇടപെടലുകൾ നടന്നത്. പൊലീസ് സംഭവത്തിൽ കേസെടുക്കാതിരിക്കാനും നീക്കങ്ങൾ നടന്നതായി സൂചനയുണ്ട്. 

എന്നാൽ ജസ്റ്റിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ പരുക്കാണ് മരണകാരണമെന്നത് പുറത്ത് വരികയും മാധ്യമങ്ങൾ വാർത്ത പുറത്ത് വിടുകയും ചെയ്‌തതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായതും പ്രതിയെ പിടികൂടുന്നതും. കൊടുവാക്കരണത്തെ വീട്ടിൽ നിന്നാണ് ഞായറാഴ്ച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 


Share it:

Mostreaded

Science

Post A Comment: