www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1584) Mostreaded (1512) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ രണ്ട് വർഷം പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

Share it:



ഇടുക്കി: ഏഴാം ക്ലാസ് വിദ്യാർഥിനിയെ രണ്ട് വർഷത്തോളമായി ലൈംഗികമായി പീഡനത്തിനിരയാക്കി വന്ന യുവാവ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്ത് വരുന്നത്. 

അഞ്ചാം ക്ലാസ് മുതൽ യുവാവ് കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സ്‌കൂൾ അധികൃതർ തന്നെയാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

മണിപ്പൂർ വീഡിയോയിലെ അതി ജീവിതയുടെ വെളിപ്പെടുത്തൽ 

ന്യൂഡൽഹി: ലോകത്തിന് മുമ്പിൽ രാജ്യം തലകുനിക്കേണ്ടി വന്ന ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം മണിപ്പൂരിൽ നിന്നും പുറത്ത് വന്നത്. ആൾക്കൂട്ടം നഗ്നരാക്കിയ രണ്ട് സ്ത്രീകൾ, ക്രൂരമായ പീഡനം ഏറ്റുവാങ്ങി നടന്നു നീങ്ങുന്ന കാഴ്ച്ച. മനസാക്ഷിയുള്ള ആർക്കും കണ്ടു നിൽക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല ആ രംഗം. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ക്രൂരമായ ആ ദൃശ്യങ്ങൾ ലോക വ്യാപകമായി വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. 

മെയ് നാലിനാണ് നടുക്കുന്ന സംഭവങ്ങൾ നടന്നത്. അതിനു ശേഷം മാസങ്ങൾ പിന്നിട്ടാണ് കഴിഞ്ഞ ദിവസം പീഡന ദൃശ്യങ്ങൾ പുറത്ത് വന്നത്. കേസിൽ അഞ്ച് പേർ ഇപ്പോൾ അറസ്റ്റിലായിട്ടുണ്ട്. 

അതേസമയം ക്രൂരമായ ഉപദ്രവിക്കപ്പെട്ട രണ്ട് യുവതികളിൽ ഒരാളുമായി നടത്തിയ അഭിമുഖം പുറത്തു വിട്ടിരിക്കുകയാണ് "വയർ'. ജൂലൈ 21ന് നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ വായിക്കാം. 

നാല് വയസുള്ള കുഞ്ഞിനു വേണ്ടി ഭക്ഷണം പാകം ചെയ്യുമ്പോഴാണ് ഇരയാക്കപ്പെട്ട സ്ത്രീയുമായി മാധ്യമ പ്രവർത്തക ഫോണിൽ സംസാരിക്കുന്നത്. താൻ നേരിട്ട ക്രൂരമായ അനുഭവങ്ങൾ  അവർക്ക് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു.

അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ  

ചോദ്യം: മെയ് നാലിന് എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ കഴിയുന്നുണ്ടോ ?

ഉത്തരം: ഉണ്ട്. സംഭവ ദിവസം രാവിലെ മെയ്‌തെയ് വിഭാഗത്തിൽപെട്ട ചില അയൽവാസികൾ വന്ന് ഞങ്ങൾക്ക് മുന്നറിയിപ്പ് തന്നിരുന്നു. ഒരു സംഘം മെയ്‌തെയ് വിഭാഗക്കാർ ഗ്രാമത്തിലേക്ക് വരുന്നുണ്ടെന്നും അവരുടെ കൈയിൽപെടാതെ രക്ഷപെടാനുമായിരുന്നു മുന്നറിയിപ്പ്. 

നിരവധി പേര്‍ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഞാൻ ഉടൻ തന്നെ കുഞ്ഞിനെ ചില കുക്കിവനിതകള്‍ക്കൊപ്പം പറഞ്ഞുവിട്ടു. പിന്നാലെ ഞാനും ഭര്‍ത്താവും ഗ്രാമം വിടാന്‍ തുടങ്ങുകയായിരുന്നു. 

അപ്പോഴാണ് അവര്‍ വന്നത്. ഞങ്ങളെ അവര്‍ വളഞ്ഞു. അദ്ദേഹത്തെ അവര്‍ വേറെ ഒരിടത്തേക്ക് കൊണ്ടുപോയി. വേറെയും ചിലരെ അവര്‍ കൊണ്ടുപോയി. എന്നെ മറ്റൊരു ദിശയിലേക്കാണ് കൊണ്ടുപോയത്. എന്താണ് ഞങ്ങളെ കാത്തിരിക്കുന്നതെന്ന് അപ്പോള്‍ അറിയില്ലായിരുന്നു.

ഞങ്ങളുടെ ഗോത്രത്തില്‍ (കുക്കി) നിന്നുള്ള ചിലര്‍ അവരുടെ (മെയ്‌തെയ്) ചില സ്ത്രീകളെ ചുരാചന്ദ്പൂരില്‍ ബലാത്സംഗം ചെയ്‌തെന്ന് ആ കൂട്ടത്തില്‍ ചിലര്‍ പറയുന്നുണ്ടായിരുന്നു. (അതൊരു വ്യാജവീഡിയോ ആയിരുന്നു). അതുകൊണ്ട് അവര്‍ ഞങ്ങളോടും അതുതന്നെ ചെയ്യുമെന്ന് പറഞ്ഞു. 

ഞങ്ങളുടെ ഒപ്പമാണ് അതിക്രമത്തിനിരയായ 21കാരിയും അവളുടെ സഹോദരനും പിതാവും ഉണ്ടായിരുന്നത്. ഞങ്ങളെ ഉപദ്രവിക്കുന്നത് തടഞ്ഞതോടെ പിതാവിനെയും സഹോദരനെയും അവര്‍ കൊലപ്പെടുത്തി. എനിക്കൊരു കുഞ്ഞുണ്ടെന്നും എന്നെ കൊല്ലരുതെന്നും ഞാനവരോട് കരഞ്ഞു പറഞ്ഞു. അപ്പോഴാണ്, കൊല്ലാതിരിക്കണമെങ്കില്‍ വസ്ത്രങ്ങള്‍ അഴിക്കാന്‍ അവര്‍ ആവശ്യപ്പെട്ടത്. ഞങ്ങളങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ ഞങ്ങളെയും കൊല്ലുമായിരുന്നു. വേറെ വഴിയില്ലായിരുന്നു. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു.

ചോദ്യം: പിന്നീട് എന്തു സംഭവിച്ചു ?

ഉത്തരം: വിവസ്ത്രരാക്കപ്പെട്ടതോടെ ആൾക്കൂട്ടത്തിലെ പുരുഷൻമാർ ആഘോഷിക്കുകയായിരുന്നു. ഏകദേശം ആയിരം പേരുടെ ഒരു കൂട്ടമായിരുന്നു അത്. എന്‍റെ സ്വകാര്യഭാഗങ്ങളില്‍ അവര്‍ സ്പര്‍ശിച്ചു, യോനിയിലേക്ക് വിരലുകള്‍ കടത്തി. ചിലര്‍ നാവ് എന്‍റെ വായ്ക്കുള്ളിലേക്ക് കടത്തി. 

സമീപത്തുള്ള ഒരു പാടത്തേക്ക് ഞങ്ങളെ വലിച്ചിഴച്ചുകൊണ്ടുപോയി. എന്‍റെ കുഞ്ഞിനെയോര്‍ത്ത് വെറുതെ വിടൂ എന്ന് ഞാനവരോട് കരഞ്ഞുപറഞ്ഞുകൊണ്ടിരുന്നു.

ചോദ്യം: എങ്ങനെയാണ് രക്ഷപ്പെട്ടത് ?

ഉത്തരം:  ചില പുരുഷൻമാർ തന്നെയാണ് ഞങ്ങളെ രക്ഷപെടാൻ സഹായിച്ചത്. നാട്ടുകാരായ ചില മെയ്തെയ് വിഭാഗത്തിൽപെട്ടവരായിരുന്നു അവർ. അക്രമി സംഘത്തിൽ നിന്നും ഞങ്ങളെ സംരക്ഷിച്ച അവർ അവരുടെ ഷര്‍ട്ടുകള്‍ ഞങ്ങള്‍ക്ക് ധരിക്കാന്‍ തന്നു. അവിടെ നിന്നോടി രക്ഷപ്പെട്ടോളൂ എന്ന് പറഞ്ഞു. 

ഞങ്ങള്‍ നടന്നു നീങ്ങുമ്പോഴും ചില പുരുഷന്മാര്‍ ഞങ്ങളെ നോക്കി ആര്‍ത്തട്ടഹസിക്കുന്നുണ്ടായിരുന്നു. ഇവരെന്തിനാണ് പുരുഷന്മാരുടെ വേഷം ധരിച്ചിരിക്കുന്നതെന്നായിരുന്നു പരിഹാസം. ചിലര്‍ അപ്പോഴും സഹായിച്ചു. ഞങ്ങളുടെ വസ്ത്രങ്ങള്‍ ആ വഴിയരികില്‍നിന്ന് എടുത്തു തന്നു. 

പിതാവും സഹോദരനും കൊല്ലപ്പെട്ട യുവതിക്ക് അവരുടെ മൃതദേഹങ്ങള്‍ കിടക്കുന്നിടത്തേക്ക് പോകണമെന്നുണ്ടായിരുന്നു. ഞാനും അതിനവളെ സഹായിച്ചു. എന്നാല്‍, ഞങ്ങളവിടേക്ക് പോയാല്‍ ഞങ്ങളെയും കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തി. അപ്പോള്‍ ഞാനവളോട് പറഞ്ഞു, അവരെന്തായാലും മരിച്ചു നമ്മുടെ ജീവനെങ്കിലും രക്ഷിക്കണം എന്ന്. അവിടെനിന്ന് ഞാനവളെ ഒരുതരത്തില്‍ വിളിച്ചോണ്ടു പോരുകയായിരുന്നു.

അതിജീവിതയുടെ ഭർത്താവ് ദുരന്ത ദിവസത്തെ കുറിച്ച് മാധ്യമ പ്രവർത്തകയോട് സംസാരിച്ചത് ഇങ്ങനെ 

ചോദ്യം: സംഭവം നടക്കുമ്പോള്‍ താങ്കള്‍ എവിടെയായിരുന്നു ?

ഉത്തരം: അവരെന്നെ വേറെ ഒരിടത്തേക്ക് കൊണ്ടുപോയിരുന്നു.

ചോദ്യം: എങ്ങനെയാണ് ആ അക്രമിക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ?

ഉത്തരം: ആ കൂട്ടത്തില്‍ എന്‍റെ ചില സുഹൃത്തുക്കളുടെ മക്കളുമുണ്ടായിരുന്നു. ഞാനും ഗ്രാമത്തലവനാണ്. അവരെന്നെ തിരിച്ചറിഞ്ഞു. മറ്റുള്ളവരോട് എന്നെ വേറെ ഒരിടത്തേക്ക് കൊണ്ടുപോകുകയാണെന്ന് പറഞ്ഞു. ആ കൂട്ടത്തിന്‍റെ കണ്ണെത്താത്ത സ്ഥലമെത്തിയപ്പോള്‍ എന്നോട് ഓടി രക്ഷപ്പെട്ടോളാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാന്‍ രക്ഷപ്പെട്ടത്.

ചോദ്യം: പരാതി നല്‍കിയത് എപ്പോഴാണ് ?

ഉത്തരം: മെയ് 18നാണ് പരാതി നൽകിയത്. അപ്പോഴേക്കും സംഭവം നടന്ന് രണ്ടാഴ്ച്ച പിന്നിട്ടിരുന്നു. എനിക്കടുത്തുള്ള പൊലീസ് സ്റ്റേഷന്‍ നോങ്പുക് സെക്മയി ആണ്. പക്ഷേ, അവിടേക്ക് പോകാന്‍ ഭയമായിരുന്നു. അതുകൊണ്ടാണ് വനത്തില്‍ വച്ച് ഭാര്യയെയും കുഞ്ഞിനെയും തിരികെക്കിട്ടിയ ഉടനെ ഞാന്‍ അവരെയും കൊണ്ട് ഖാംജോങിലേക്ക് പോയത്. അവിടെയൊരു നാഗാ കുടുംബമാണ് ഞങ്ങള്‍ക്ക് ഒരാഴ്ച്ച അഭയം തന്നത്. അതിന് അവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

അതിനു ശേഷം ഞങ്ങള്‍ തെങ്‌നോവുപാലിലേക്ക് പോയി. അവിടെനിന്നാണ് എന്‍റെ കുടുംബത്തെ ചുരാചന്ദ്പൂരിലെ ക്യാമ്പിലേക്ക് കൊണ്ടുപോയത്. എന്‍റെ ഭാര്യയുടെ വീട് അവിടെയാണ്. അവരവിടെ സുരക്ഷിതരാണെന്ന് ഉറപ്പായതോടെ ഞാന്‍ തിരികെ കാങ്‌പോകിലേക്ക് പോയി. പിന്നെ സായ്ക്കുള്‍ സ്റ്റേഷനില്‍ പോയി പരാതി നല്‍കി. മെയ് 18ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പക്ഷേ, കഴിഞ്ഞ ദിവസം ആ വീഡിയോ വൈറലാവുന്നതുവരെ ഒന്നും സംഭവിച്ചില്ല.


Share it:

Idukki

Post A Comment: