www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒൻപത് വയസുകാരി മരിച്ചു

Share it:



ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒൻപത് വയസുകാരി മരിച്ചു. നെടുങ്കണ്ടം കൂട്ടാറിലാണ് സംഭവം നടന്നത്. കുഴിക്കണ്ടം മഠത്തിപറമ്പിൽ എബിന്‍റെ മകൾ അനിറ്റാ മോളാണ് മരിച്ചത്. നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു.  

ജൻമനാ ബുദ്ധി വൈകല്യമുണ്ടായിരുന്നു. ഞായറാഴ്ച്ച രാവിലെ ഭക്ഷണം കൊടുക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥത പ്രകടിപ്പിക്കുകയും തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. 

എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തി. കൂട്ടാര്‍ എസ്.എന്‍ എല്‍.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. അൻസുവാണ് അമ്മ. ആല്‍ബിയ, ആല്‍ബീന എന്നിവരാണ് സഹോദരങ്ങൾ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

സുഹൃത്തിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു കൊന്നു

ഇടുക്കി: യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം കൊലപാതകമല്ലെന്ന് വരുത്തി തീർക്കാൻ വനൻ  ഇടപെടലുകൾ. ഇടുക്കി പീരുമേട്ടിൽ പാമ്പനാർ കൊടുവാക്കരണത്ത് നടന്ന കൊലപാതകത്തിലാണ് പ്രതിയെ രക്ഷിക്കാൻ പാർട്ടി തലത്തിൽ ഇടപെടൽ നടന്നത്.

കൊടുവാക്കരണം രണ്ടാം ഡിവിഷൻ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ജെ.പി. ജസ്റ്റിൻ (35) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സമീപ വാസിയായ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ജെറിൻ രാജാണ് (25) അറസ്റ്റിലായിരിക്കുന്നത്.

ഈ മാസം 10നാണ് സംഭവം നടന്നത്. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ജസ്റ്റിനെ ജെറിൻ ക്രിക്കറ്റ് ബാറ്റിന് തലക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. 

തലക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ കളിക്കളത്തിലുണ്ടായിരുന്നവർ ചേർന്ന് ഇയാളുടെ എസ്റ്റേറ്റ് ലയത്തിലെ മുറിക്കുള്ളിൽ എത്തിച്ചു. പിറ്റേ ദിവസം ബന്ധുക്കൾ പീരുമേട് താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലും എത്തിച്ചെങ്കിലും നില ഗുരുതരമായി തുടരുകയായിരുന്നു. 

ഇതിനിടെ 15 ന് രാവിലെ ചികിത്സയിലിരുന്ന ജസ്റ്റിൻ മരിച്ചു. ഇതോടെയാണ് സംഭവം കൊലപാതകമല്ലെന്ന് വരുത്തി തീർക്കാൻ വൻ ഇടപെടലുകൾ നടന്നത്. പൊലീസ് സംഭവത്തിൽ കേസെടുക്കാതിരിക്കാനും നീക്കങ്ങൾ നടന്നതായി സൂചനയുണ്ട്. 

എന്നാൽ ജസ്റ്റിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ പരുക്കാണ് മരണകാരണമെന്നത് പുറത്ത് വരികയും മാധ്യമങ്ങൾ വാർത്ത പുറത്ത് വിടുകയും ചെയ്‌തതോടെയാണ് പൊലീസ് കേസെടുക്കാൻ തയാറായതും പ്രതിയെ പിടികൂടുന്നതും. കൊടുവാക്കരണത്തെ വീട്ടിൽ നിന്നാണ് ഞായറാഴ്ച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 


Share it:

Idukki

Post A Comment: