www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പന ടൗണിൽ 17 കാരന് ക്രൂര മർദനം; ചുമട്ടു തൊഴിലാളികൾക്കെതിരെ കേസ്

Share it:


ഇടുക്കി: കട്ടപ്പന നഗരത്തിൽ 17 വയസുകാരനെ ക്രൂരമായി മർദിച്ച് ചുമട്ട് തൊഴിലാളികൾ. മദ്യലഹരിയിലായിരുന്ന സിഐടിയു യൂണിയനിൽപെട്ടവരാണ് ക്രൂരമായ മർദനം അഴിച്ചുവിട്ടതെന്ന് പരാതിക്കാരൻ പറയുന്നു. 

വള്ളക്കര ഐക്കരമറ്റത്തിൽ ബിബിൻ ബെന്നിക്കാണ് മർദനമേറ്റത്. സംഭവത്തിൽ സിഐടിയുടെ പ്രവർത്തകരായ ചുമട്ടു തൊഴിലാളികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ ഞായറാഴ്ച്ചയായിരുന്നു സംഭവങ്ങൾ.  

സ്റ്റാൻഡിലെത്തിയ ബിബിൻ സുഹൃത്തിന്‍റെ പിതാവുമായി നാലു ചുമട്ടു തൊഴിലാളികൾ തർക്കിക്കുന്നത് കണ്ട് കാര്യം അന്വേഷിക്കാൻ ചെല്ലുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ചുമട്ടു തൊഴിലാളികൾ ബിബിനെ കൂട്ടം ചേർന്ന് മർദിച്ചു. മർദനത്തിൽ കണ്ണിന് പരുക്കേൽക്കുകയും മൂക്കിൽ നിന്നും രക്തം വരികയും ചെയ്തു. 

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

തുടർന്ന് ബിബിൻ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കണ്ടാലറിയാവുന്ന നാലുപേർക്കെതിരെ പരാതി നൽകിയെങ്കിലും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയാറായില്ലെന്ന് ബിബിൻ ബെന്നി പിതാവ് ബെന്നി മാത്യു അഗസ്റ്റിൻ ചാക്കോ, ബിജോമോൻ ബെന്നി എന്നിവർ പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

കാമുകനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി യുവതി 

ഹൽദ്വാനി: പാമ്പാട്ടിക്ക് കൊട്ടേഷൻ കൊടുത്ത് കാമുകനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ യുവതി. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലാണ് ബിസിനസുകാരനായ യുവാവ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പാമ്പാട്ടി അറസ്റ്റിലായിട്ടുണ്ട്.

അങ്കിത് ചൌഹാന്‍ എന്ന യുവാവിനെയാണ് ജൂലൈ 17ന് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണത്തിലാണ് അങ്കിത് ചൌഹാന്‍റെ കാലില്‍ പാമ്പ് കടിച്ച പാടുകള്‍ കണ്ടെത്തിയത്. പാടുകളെ തുടര്‍ന്നുണ്ടായ സംശയത്തിലാണ് പാമ്പാട്ടിയെ പിടികൂടിയത്. 

പിന്നാലെ നടന്ന ചോദ്യ ചെയ്യലിലാണ് കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. അങ്കിതിന്‍റെ കാമുകിയും സഹായികളും പാമ്പാട്ടിയുമടക്കം കൊലപാതകത്തില്‍ അഞ്ച് പേരെയാണ് പൊലീസ് തിരയുന്നത്. പാമ്പാട്ടി ഒഴികെയുള്ളവര്‍ ഒളിവിലാണ്. 

ഡോളി എന്നപേരില്‍ അറിയപ്പെടുന്ന മഹിയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. അങ്കിതുമായി സാമ്പത്തിക ഇടപാടുകള്‍ അടക്കം മഹിക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടക്കുകയും ചെയ്തു.

ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയത്. മറ്റ് രീതിയില്‍ കൊലപ്പെടുത്തിയാല്‍ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷന്‍ നല്‍കിയത്. 

പാമ്പാട്ടി തന്ത്ര പരമായി അങ്കിതിന്‍റെ കാലില്‍ പാമ്പിനെ കൊണ്ട് കൊത്തിക്കുകയായിരുന്നു. പാമ്പ് കടിയേറ്റ് മരിച്ചുവെങ്കിലും പൊലീസുകാര്‍ക്ക് തോന്നിയ സംശയത്തില്‍ നടന്ന അന്വേഷണത്തില്‍ കൊലപാതക വിവരം പുറത്ത് വരികയായിരുന്നു.  

Share it:

Idukki

Mostreaded

Post A Comment: