www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1842) Idukki (1783) Mostreaded (1616) Crime (1404) National (1206) Entertainment (838) world (430) Viral (427) Video (353) Health (203) Gallery (162) mollywood (160) sports (137) Gulf (133) Trending (109) business (94) bollywood (87) Science (80) Food (52) Travel (38) kollywood (37) Gossip (32) Tech (29) featured (27) auto (25) Sex (24) Beauty (21) hollywood (19) shortfilm (15) editorial (14) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (2) boxoffice (2)

രണ്ട് ഭാര്യമാർ ചേർന്ന് ഭർത്താവിനെ കുത്തി കൊന്നു

Share it:



പാറ്റ്ന: രണ്ട് ഭാര്യമാർ ചേർന്ന് ഭർത്താവിനെ കുത്തിക്കൊന്നു. ബീഹാറിലെ ചാപ്രയിലാണ് സംഭവം നടന്നത്. ആലംഗീർ അൻസാരിയെന്ന 45 കാരനാണ് മരിച്ചത്. ഇയാളുടെ രണ്ടു ഭാര്യമാരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. 

ആലംഗീറിന്‍റെ ആദ്യ ഭാര്യ സല്‍മയും രണ്ടാം ഭാര്യ ആമിനയുമാണ് പൊലീസ് പിടിയിലായത്.  ഡല്‍ഹിയില്‍ താമസിച്ച് ജോലി ചെയ്യുന്ന ആലംഗീര്‍ 10 വര്‍ഷം മുന്‍പാണ് സല്‍മയെ വിവാഹം ചെയ്യുന്നത്. എന്നാല്‍ ഇരുവരും അകന്നു കഴിയുകയായിരുന്നു. ആറ് മാസം മുന്‍പ് ആലംഗീര്‍ ആമിനയെ രണ്ടാം വിവാഹം ചെയ്തു. ഇതിനിടയില്‍ സല്‍മ ആമിനയെ കാണുകയും ഇരുവരും ആലംഗീറിനൊപ്പം താമസിക്കാനും തുടങ്ങി.

ബക്രീദ് ആഘോഷങ്ങള്‍ക്കായി ആലംഗീര്‍ ബിഹാറിലേക്ക് പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ആലംഗീറിനു പിന്നാലെ അയാളുടെ നാട്ടിലെത്തിയ ഭാര്യമാര്‍ വാക്കു തര്‍ക്കത്തലായി. അതിനിടയില്‍ ഒരാള്‍ ഇയാളെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94

ലൈംഗിക ബന്ധത്തിനിടെ രോഗി മരിച്ചു; നഴ്‌സിനെ പിരിച്ച് വിട്ടു

ലണ്ടൻ: കാറിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ രോഗി മരിച്ച സംഭവത്തിൽ നഴ്‌സിനെ ജോലിയിൽ നിന്നും പുറത്താക്കി. വെയിൽസിലെ റെക്‌സാമിലെ ആശുപത്രി പരിസരത്ത് വച്ചാണ് ഡയാലിസിസ് രോഗി മരണപ്പെട്ടത്.

സംഭവത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെയാണ് 42കാരിയായ പെനലോപ്പ് വില്യംസിനെ പുറത്താക്കി‌ത്. ആശുപത്രിയിലെ ഡയാലിസിസ് രോഗിയായിരുന്നു മരിച്ചയാൾ. ഡയാലിസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയ ഇയാളുമായി നഴ്‌സ് പ്രണയത്തിലാവുകയായിരുന്നു. 

നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) ഫിറ്റ്‌നസ്-ടു-പ്രാക്ടീസ് പാനൽ നടത്തിയ അന്വേഷണത്തിനും ഹിയറിങ്ങിനും ശേഷമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. 

രോഗി വില്യംസിനെ ജോലിക്കിടെയാണ് പരിചയപ്പെട്ടത്. തുടർന്ന് രോ​ഗിയുടെ ചികിത്സിക്ക് സഹായിക്കുകയും പ്രണയത്തിലാകുകയും ചെയ്തു. പിന്നീട് ഇവർ തമ്മിൽ ഒരു വർഷത്തോളമായി ലൈംഗിക ബന്ധം തുടർന്നു. ഇതിനിടെ ആശുപത്രിയുടെ പാർക്കിങ് ഏരിയായിൽ കാറിൽ വച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയും ഈ സമയത്ത് ഹൃദയാഘാതം സംഭവിച്ച് രോഗി മരിക്കുകയുമായിരുന്നു. 

രോഗി കുഴഞ്ഞ് വീണപ്പോൾ നഴ്സ് എമർജൻസി ഉദ്യോഗസ്ഥർക്ക് പകരം ഒരു സഹപ്രവർത്തകയെ വിളിച്ചു. ഉടൻ തന്നെ ഒരു ആംബുലൻസിനെ വിളിക്കാൻ സഹപ്രവർത്തകൻ അവളോട് ആവശ്യപ്പെട്ടെങ്കിലും വൈകിയാണ് ഇവർ ആംബുലൻസ് വിളിച്ചത്. എമർജൻസി ജീവനക്കാർ എത്തിയപ്പോഴേക്കും രോ​ഗി മരിച്ചിരുന്നു.  

തനിക്ക് സുഖമില്ലെന്ന് ഫേസ്ബുക്കിൽ സന്ദേശമയച്ചതിനെ തുടർന്നാണ് പാർക്കിങ് ഏരിയയിലെ കാറിൽ പോയതെന്നാണ് നഴ്സ് പൊലീസിനോടും പാരാമെഡിക്കൽ സംഘത്തോടും ആദ്യം പറഞ്ഞത്. 30-45 മിനിറ്റുവരെ രോ​ഗിയോടൊപ്പം ചെലവഴിച്ചെന്നും അവർ പറഞ്ഞു. 

എന്നാൽ, ചോദ്യം ചെയ്യലിൽ ഇവർ ലൈം​ഗിക ബന്ധത്തിലേ‍ർപ്പെട്ടതായി നഴ്സ് സമ്മതിച്ചു. ലൈം​ഗിക ബന്ധത്തിനിടെ രോഗി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും നഴ്സ് സമ്മതിച്ചു. വില്യംസ് നഴ്‌സിംഗ് പ്രൊഫഷനെ അപകീർത്തിപ്പെടുത്തിയെന്ന് ബോർഡ് കണ്ടെത്തിയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 


Share it:

Crime

Post A Comment: