www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കാറിന് പിന്നിൽ പിക് അപ്പ് ഇടിച്ചു; തെറിച്ചു വീണ ബിജെപി ബൂത്ത് പ്രസിഡന്‍റ് മരിച്ചു

Share it:



ഇടുക്കി: കാറിനു പിന്നിൽ ഇടിച്ച പിക്ക് അപ്പ് വാഹനത്തിൽ നിന്നും തെറിച്ച് വീണ് ബിജെപി ബൂത്ത് പ്രസിഡന്‍റ് മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. ഇടുക്കി ഉപ്പുതറ മത്തായിപ്പാറ കുവലേറ്റം ചെരുവിൽ സി.കെ. കലേഷ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുളിങ്കട്ട കല്ലൂർ പ്രമോദിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  

കഴിഞ്ഞ ദിവസം രാത്രിയിൽ 8.15ന് കുവലേറ്റം ജംക്ഷനിലായിരുന്നു അപകടം. പാലാ ഭാഗത്തേക്ക് പോയ കാറിനു പിന്നിൽ പിക് അപ് ഇടിച്ചു കയറുകയായിരുന്നു. പിക് അപ്പിന് മുന്നിൽ ഇരുന്നു യാത്ര ചെയ്‌ത കലേഷ് തെറിച്ച് റോഡിലേക്ക് വീണ് തലക്ക് പരുക്കേറ്റാണ് മരണം സംഭവിച്ചത്.

ടെലഗ്രാമിൽ ഫോളോ ചെയ്യാനായി

https://t.me/superprimetime

ഉടന്‍ തന്നെ ഉപ്പുതറ സി.എച്ച്.സിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പ്രമോദിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

കാറില്‍ സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയുടെ കാലിനേറ്റ നിസാര പരുക്കിന് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ആതിരയാണ് കലേഷിന്‍റെ ഭാര്യ. മക്കള്‍ അഖിലേഷ് (10), ആദര്‍ശ് (6). വാഗമണ്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു. പിക് അപ് വാന്‍ ഓടിച്ച കൂവലേറ്റം കുടിലില്‍ രതീഷി (38 ) നെതിരെ അലക്ഷ്യമായി വാഹനമോടിച്ച് അപകടം ഉണ്ടാക്കിയതിന്  പോലീസ് കേസെടുത്തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/FF0xDFkXUCP3KCh6lyqbO4

Share it:

Idukki

Post A Comment: