www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1585) Mostreaded (1513) Idukki (1502) Crime (1273) National (1143) Entertainment (805) Viral (408) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റി; രണ്ട് പേർ കസ്റ്റഡിയിൽ

Share it:



ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് വരുമ്പോഴാണ് സംഭവം. 

ഒരു സ്കോർപിയോ കാർ ആണ് ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റാൻ ശ്രമിച്ചത്. ഗവർണർ സുരക്ഷിതനാണെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. രണ്ടു തവണ വാഹനം ഇടിച്ചു കയറ്റാൻ ശ്രമം നടന്നു. 

ആദ്യം വാഹനം തട്ടാതിരിക്കാൻ ഗവർണറുടെ വാഹനം വെട്ടിച്ചുമാറ്റി. എന്നാൽ കുറച്ചുദൂരം കൂടി ചെന്നപ്പോൾ കാർ നിർത്തിയിട്ടിരിക്കുന്നത് കാണുകയായിരുന്നു. വാഹനവ്യൂഹം മുന്നോട്ട്പോയപ്പോൾ വീണ്ടും സ്കോർപിയോ കാർ തട്ടാൻ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. 

കാർ വെട്ടിച്ച് മാറ്റിയതിനാൽ അപകടം ഒഴിവായി. ഈ സമയത്ത് ഗവർണർ ഉറക്കത്തിലായിരുന്നു. ഗവർണർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. തുടർന്ന് സംഭവം യുപി പൊലീസിൽ അറിയിക്കുകയായിരുന്നു.

സിസിടിവി ഉൾപ്പെടെ പരിശോധിച്ചായിരുന്നു കാർ കസ്റ്റഡിയിലെടുത്തത്. വാഹനം ഇടിച്ച് കയറ്റാൻ നോക്കിയത് മനപ്പൂർവ്വമാണോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

National

Post A Comment: