www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അമ്മ‌ക്കൊ പ്പം പോകുമെന്ന് വ്യാജ വാർത്ത; ദിലീപിന്‍റെ മകൾ മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കേസ്

Share it:


കൊച്ചി: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസിനെ സമീപിച്ച് നടൻ ദിലീപിന്‍റെ മകൾ മീനാക്ഷി. തന്നെയും പിതാവിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വന്ന ഓൺലൈൻ വാർത്തകൾക്കെതിരെയാണ് മീനാക്ഷി ആലൂവ പൊലീസിൽ പരാതി നൽകിയത്. മീനാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഭവത്തിൽ കേസെടുത്തു. ആലുവ ഈസ്റ്റ് പൊലീസാണ് മീനാക്ഷിയുടെ പരാതിയിൻമേൽ എഫ്.ഐ.ആർ ഇട്ട് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 

2020 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവങ്ങൾ നടന്നതെന്ന് പൊലീസ് പറയുന്നു. മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അഛന്‍റെ സ്വഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില ഇപ്പോഴാണ് മനസിലായത് എന്നിങ്ങനെയുള്ള തലക്കെട്ടുകളോടെ വ്യാജവാർത്തകൾ ചമച്ചതായി പൊലീസ് എഫ്ഐആറിൽ പറയുന്നു. ഇത് ദിലീപിനെയും മകളെയും അപകീർത്തിപ്പെടുത്തുന്നതിനായിരുന്നുവെന്നും എഫ്ഐആറിൽ പരാമർശമുണ്ട്. 

മലയാളി വാർത്ത, മെട്രോ മാറ്റിനി, ബി 4 മലയാളം, മഞ്ചുമോൻ എന്നിങ്ങനെയുള്ള ഓൺലൈൻ പോർട്ടലുകൾക്കും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബർ 28–നാണ് പരാതിയുമായി മീനാക്ഷി പൊലീസിനെ സമീപിച്ചതെങ്കിലും നേരിട്ട് കേസെടുക്കാൻ കഴിയാത്ത കുറ്റകൃത്യമായതിനാൽ അവർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുവാദം തേടിയിരുന്നു. കേസെടുക്കാമെന്ന കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആലുവ ഇൗസ്റ്റ് എസ്ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/L2USinQQ81H1Nq4VBIiX94


Share it:

Entertainment

mollywood

Post A Comment: