മനില: മകളുടെ പ്രായമുള്ള പെൺകുട്ടിയെ വിവാഹം ചെയ്‌ത് 48 കാരൻ. ഫിലിപ്പിൻസിൽ നടന്ന ഒരു വിവാഹമാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. 13 വയസ് മാത്രമുള്ള പെൺകുട്ടിയെയാണ് 48 കാരൻ തന്‍റെ അഞ്ചാം ഭാര്യയാക്കിയിരിക്കുന്നത്.
ഒക്ടോബര്‍ 22 നായിരുന്നു ഇരുവരുടേയും വിവാഹം. എന്നാല്‍ ഈ അടുത്ത കാലത്താണ് ഇരുവരുടേയും വിവാഹ ദൃശ്യങ്ങള്‍ പുറത്തു വന്നത്. എല്ലാ ആഢംഭരത്തോടും കൂടിയാണ് ഇവരുടെ വിവാഹം നടന്നത്. തനിക്കു സമയം ചിലവഴിക്കാനും തൻ്റെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതിനും അവളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അവളുടെ 20-ാം വയസില്‍ മാത്രമേ തങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടാകൂ. അതു വരെ ഭാര്യയെ പഠിക്കാന്‍ അയക്കുമെന്നാണ് വരന്‍ പറയുന്നത്.
വധുവും സന്തോഷത്തിലാണ്. അദ്ദേഹത്തിനു വേണ്ടി പാചകം പഠിക്കുകയാണ് താനിപ്പോള്‍. എന്തിനാണെന്നു ചോദിച്ചാല്‍ അദ്ദേഹം എപ്പോഴും സന്തോഷവാൻ ആയിരിക്കണം എന്നാണ് വധു അസ്‌നൈറ പറയുന്നത്. യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍ ഫണ്ടിന്‍റെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവുമധികം ബാലവധുക്കളുള്ള രാജ്യങ്ങളില്‍ 12-ാം സ്ഥാനമാണ് ഫിലിപ്പീന്‍സിനുള്ളത്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: