www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഗൂഗിൾ മാപ്പിട്ട് കാമുകിയുടെ വീട് തിരഞ്ഞിറങ്ങിയ കാമുകൻ എത്തിയത് പൊലീസിന്‍റെ പിടിയിൽ

Share it:


പയ്യന്നൂർ: സോഷ്യൽ മീഡിയ കാമുകിയെ കാണാൻ ഗൂഗിൾ മാപ്പിട്ട് അർധരാത്രിയിൽ കറങ്ങി നടന്ന 19 കാരനെ പൊലീസ് പൊക്കി. നീ​ലേ​ശ്വ​രം സ്വദേശിയായ യുവാവാണ് ഒ​ള​വ​റ​യി​ലെ പ​തി​നാ​റു​കാ​രി കാമുകിയെ കാണാൻ രാത്രിയിൽ ഇറങ്ങിയത്. കാമുകിയുടെ വീട് കണ്ടെത്താൻ ഗൂഗിൾ മാപ്പിട്ട് റോഡിൽ പരതുന്നതിനിടെയാണ് യുവാവിനെ നൈറ്റ് പട്രോളിങ് നടത്തിക്കൊണ്ടിരുന്ന പൊലീസ് സംഘം കൈയോടെ പൊക്കിയത്. മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​രു​വ​രു​ടേ​യും പ്ര​ണ​യം വ​ള​ര്‍​ന്ന് പ​ന്ത​ലി​ച്ച​ത്. ഇ​തു​വ​രെ ഇ​രു​വ​രും നേ​രി​ൽ ക​ണ്ടി​രു​ന്നി​ല്ല. 

നേ​രി​ട്ടു​കാ​ണ​ണ​മെ​ന്ന ഒ​ടു​ങ്ങാ​ത്ത ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​നാ​യി ഇ​രു​വ​രും കൂ​ടി​യാ​ലോ​ചി​ച്ച് ക​ണ്ടെ​ത്തി​യ സ​മ​യം ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം പ​യ്യ​ന്നൂ​രി​ലെ​ത്തി​യ മീ​ശ​മു​ള​യ്ക്കാ​ത്ത കാ​മു​ക​ന്‍ രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ​യാ​ണ് ഒ​ള​വ​റ​യി​ലെ​ത്തി​യ​ത്. ഗൂ​ഗി​ള്‍ മാ​പ്പി​ലൂ​ടെ പ്ര​ണ​യി​നി​യു​ടെ വീ​ട് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് കാ​മു​ക​ന്‍ അ​തു​വ​ഴി വ​ന്ന പ​യ്യ​ന്നൂ​ര്‍ എ​സ്‌​ഐ രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൈ​റ്റ് പ​ട്രോ​ളിങ് സം​ഘ​ത്തി​ന്‍റെ പി​ട​യി​ലാ​യ​ത്. നീ​ലേ​ശ്വ​ര​ത്തു​കാ​ര​ന് അ​ര്‍​ദ്ധ​രാ​ത്രി​യി​ല്‍ ഒ​ള​വ​റ​യി​ല്‍ എ​ന്താ​ണ് കാ​ര്യ​മെ​ന്ന ചോ​ദ്യ​ത്തി​ന് മു​ന്നി​ല്‍ പി​ടി​ച്ച് നി​ല്‍​ക്കാ​നാ​വാ​തെ കാ​മു​ക​ന്‍ പൊലീ​സി​ന് മു​ന്നി​ല്‍ ത​ന്‍റെ പ്ര​ണ​യ​ത്തി​ന്‍റെ കെ​ട്ട​ഴി​ച്ചു. 

ഫോ​ണി​ലൂ​ടെ​യു​ള്ള ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നും കാ​മു​കി​യു​ടെ വീ​ട​റി​യി​ല്ല എ​ന്നും കാ​മു​ക​ന്‍ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് പൊ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി സ്‌​റ്റേ​ഷ​നി​ലെ​ത്തി​ച്ചു. പു​ല​ര്‍​ച്ചെ 1.45 ആ​യ​പ്പോ​ള്‍ കാ​മു​ക​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​വ​ന്നു. ഫോ​ണ്‍ വാ​ങ്ങി അ​റ്റ​ന്‍റ് ചെ​യ്ത​ത് പോ​ലീ​സാ​ണ്. എ​വി​ടെ​യെ​ത്തി​യെ​ന്നും താ​ന്‍ എ​ത്ര​നേ​ര​മാ​യി ഉ​റ​ക്ക​മി​ള​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു​മു​ള്ള പ്ര​ണ​യാ​ര്‍​ദ്ര​യാ​യ പ​തി​നാ​റു​കാ​രി​യു​ടെ വെ​മ്പ​ലോ​ടെ​യു​ള്ള സ്വ​ര​മാ​ണ് കേ​ട്ട​ത്. ഫോ​ണി​ലൂ​ടെ മാ​ത്രം പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നെ​കാ​ത്ത് പ​തി​നാ​റു​കാ​രി പു​ല​ര്‍​ച്ചെ വ​രെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന​റി​ഞ്ഞ​തോ​ടെ​പോ​ലീ​സ് ശ​രി​ക്കും ഞെ​ട്ടി. ഏ​താ​യാ​ലും മ​ണി​ക്കൂ​റു​ക​ൾ‌ നീ​ള​മു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ള​ട​ങ്ങി​യ ഫോ​ൺ സ്റ്റേ​ഷ​നി​ൽ വാ​ങ്ങി​വ​ച്ച് പൊ​ടി​മീ​ശ​ക്കാ​മു​ക​നെ ഉ​പ​ദേ​ശി​ച്ച് പൊ​ലീ​സ് പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9


Share it:

Trending

Post A Comment: