www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കഴുത്തു ഞെരിച്ചു.. വയറിൽ തൊഴിച്ചു; ഭർത്താവിൽ നിന്നും ഏൽക്കേണ്ടി വന്ന ക്രൂര പീഡനം വെളിപ്പെടുത്തി യുവതി

Share it:


ഭർത്താവിൽ നിന്നും ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരതെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഒരു യുവതി. ശാരീരിക മർദ്ദനം പതിവായിട്ടും ആ ജീവിതത്തിൽ നിന്നും മോചനം ലഭിക്കാൻ കാലതാമസം എടുത്തതിനെ കുറിച്ചും ഇന്നും ആ ആഘാതം തന്നെ പിന്തുടരുന്നതിനെ കുറിച്ചും ഒക്കെ പങ്കുവയ്ക്കുകയാണ് യുവതി. ജീവിതം ഒരു പരീക്ഷണത്തിന് വെക്കേണ്ടതല്ലെന്ന പാഠമാണ്  ഹ്യൂമന്‍സ് ഓഫ് ബോംബെ പേജിലൂടെ യുവതി പങ്കുവക്കുന്നത്. 

ഫെയ്‌സ് ബുക്കിൽ യുവതി പങ്കുവച്ച കുറിപ്പ് ഇങ്ങനെ

വിവാഹത്തിന് മുമ്പ് മൂന്നു വട്ടമാണ് ഞങ്ങൾ കണ്ടത്. ഫിറ്റ്നസിലും നാടകത്തിലും സജീവ പങ്കാളിത്തമുണ്ടായിട്ടും എന്ത് കൊണ്ടാണ് എൻ്റെ ശരീരത്തിന്‍റെ താഴ്ഭാഗം തടിച്ചിരിക്കുന്നത് എന്നാണ് ആദ്യ കാഴ്ച്ചയിൽ ചോദിച്ചത്. അതെന്നെ പരിഭ്രാന്തയാക്കിയിരുന്നെങ്കിലും ഞാൻ അമിതമായി ചിന്തിച്ചിരുന്നില്ല. രണ്ടു മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നു, വൈകാതെ വിവാഹവും കഴിഞ്ഞു. 

രണ്ടാമത്തെ താക്കീത് ലഭിക്കുന്നത് ഒരു സംക്രാന്തി സമയത്താണ്. അദ്ദേഹത്തിന്‍റെ അമ്മ എന്ന് വിളിച്ച് പണം അയക്കാത്തതിന് ചീത്ത വിളിച്ചു. ആ രാത്രിയിലാണ് അയാളിലെ ക്രൂരമുഖം ഞാൻ ആദ്യമായി കാണുന്നത്. എൻ്റെ അമ്മയെ വിളിച്ച് ഫോൺ ഓൺ ആക്കി വച്ചതിനു ശേഷമായിരുന്നു ചീത്ത വിളിക്കുന്നത്. അപ്പോൾ അമ്മയ്ക്ക് എല്ലാം കേൾക്കാൻ കഴിയുമല്ലോ. ഞങ്ങളെ പീഡിപ്പിക്കുക എന്നതായിരുന്നു അയാളുടെ ലക്ഷ്യം. 

ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങളുടെ വീട്ടിൽ വച്ച് ബാല്യകാല സുഹൃത്തിനൊപ്പം ബന്ധം സ്ഥാപിച്ച് എന്നെ വഞ്ചിക്കുന്നത് നേരിൽപ്പിടിച്ചു. അത് അയാളുടെ വീട്ടുകാരോട് പറയരുതെന്ന് പറഞ്ഞ് യാചിക്കുന്നുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ പിന്നീടുള്ള മൂന്ന് ദിവസം എനിക്ക് ഉറങ്ങാൻ  കഴിഞ്ഞില്ല. അധികം വൈകാതെ എന്നെ ഒളിപ്പിച്ച് സന്ദേശങ്ങൾ അയക്കുന്നതും കണ്ടു, അവ എന്താണെന്ന് കാണിക്കാൻ പറഞ്ഞപ്പോൾ കുറഞ്ഞത് മുപ്പത് തവണ എങ്കിലും എന്നെ അടിക്കുകയും വയറിൽ തൊഴിക്കുകയും ചെയ്‌തു. ആ വഴക്കിന് ശേഷം പിന്നീട് ആഴ്ച്ചകളോളം ഞങ്ങൾ സംസാരിച്ചിരുന്നില്ല. 

ഷോപ്പിങ്ങിന് വേണ്ടി പുറത്തു പോയ ഒരു ദിവസം വീട്ടിലേക്കുള്ള അലങ്കാര വസ്‌തുക്കൾ വാങ്ങാന്‍ പോകുന്നു എന്ന് പറഞ്ഞ് എന്നെ നടുറോട്ടില്‍ വച്ച് ചീത്ത വിളിക്കാന്‍ തുടങ്ങി. വീട്ടിൽ എത്തിയ ഉടന്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചു. ഞാന്‍ ബോധരഹിതയാകുന്നതുവരെ കഴുത്തു പിടിച്ചു ഞെരിച്ചു. താനെന്താണ് ചെയ്‌തതെന്ന്‌ മനസിലായപ്പോള്‍ നാടകം കാണിക്കേണ്ടെന്നു പറഞ്ഞ് അയാള്‍ പോയി. ശേഷം എൻ്റെ  മാതാപിതാക്കളെ വിളിച്ച് വീട്ടിലേക്ക് കൊണ്ടുപൊയ്‌ക്കൊള്ളാനും ഇല്ലെങ്കില്‍ എന്നെ മര്‍ദിക്കുമെന്നും പറഞ്ഞു. 

എൻ്റെ വീട്ടുകാര്‍ക്ക് അന്നുവരെ ഞങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. അവര്‍ ഭര്‍ത്താവിനോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ അരികിലുണ്ടായിരുന്ന വാട്ടര്‍ബോട്ടില്‍ എടുത്ത് അഛന്‍റെ നേര്‍ക്കെറിഞ്ഞു. പിന്നീടുള്ള കുറച്ചു ദിവസം ഞാന്‍ മാതാപിതാക്കള്‍ക്കൊപ്പം പോയി നിന്നു. പക്ഷേ വീണ്ടും തിരിച്ചു വന്നു. കാരണം ഉപേക്ഷിക്കുക പ്രയാസമായിരുന്നു. 

പക്ഷേ വീണ്ടും അയാള്‍ എനിക്കു നേരെ വധഭീഷണി മുഴക്കി. എൻ്റെ അമ്മാവന്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന ഒരു ദിവസമായിരുന്നു അത്. എൻ്റെ തല ചുമരിനോട് ചേർത്ത് നിർത്തി, കത്തി ഉയർത്തി. ഞാൻ അയാളുടെ നിയമങ്ങൾ പാലിക്കുന്നിലെന്നു പറഞ്ഞായിരുന്നു അത്. അതോടെ അവസാനമായെന്ന് എനിക്ക് മനസിലായി. അമ്മയെ വിളിച്ച് ഞാൻ വീട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു. ഒരു ജോലിക്ക് വേണ്ടിയുള്ള അഭിമുഖം ചെയ്യുന്നതിനിടെ എന്നെ ചീത്ത വിളിച്ച അന്നാണ് ഞാൻ ആ വീട് വിട്ടിറങ്ങിയത്.

TW: domestic abuse “We met thrice before marriage. The first time we met, he asked why my lower body was ‘heavy’...

Posted by Humans of Bombay on Tuesday, 17 November 2020

അത് പ്രധാന കോളായിരുന്നതിനാല്‍ എന്നെ ശല്യം ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ടി.വിയുടെ മെയിന്‍ സ്വിച്ച് ഓണായിക്കിടന്നതിന്‍റെ പേരില്‍ വീട് നോക്കി നടത്താന്‍ അറിയില്ലെന്നു പറഞ്ഞായിരുന്നു അന്നത്തെ പ്രശ്‌നം. അങ്ങനെ ഞാന്‍ വിവാഹ മോചനത്തിനും കേസ് ഫയല്‍ ചെയ്യുകയും ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കുകയും ചെയ്‌തു. പക്ഷേ അപ്പോഴേക്കും ഞാന്‍ അമിത ഉൽഘണ്ഠാകുലയായിരുനു. ഏതെങ്കിലും ചെറിയ പ്രശ്‌നങ്ങള്‍ ഓര്‍ക്കുമ്പോഴേക്കും തകര്‍ന്നു പോവും. ഉറക്കത്തിൽ വിറയ്ക്കുമായിരുന്നു. ഏതാണ്ട് രണ്ടു വർഷത്തോളം ഇതായിരുന്നു എൻ്റെ ജീവിതം. 

പക്ഷേ ഇത് ഇന്നലെ സംഭവിച്ചതുപോലെയാണ് തോന്നുന്നത്, ഇപ്പോഴും ആ ആഘാതത്തില്‍ നിന്നും ഞാന്‍ കരകയറിയിട്ടില്ല. ക്രമേണ എൻ്റെ സുഹൃത്തുക്കള്‍ തെറാപ്പി സെഷന് പ്രേരിപ്പിക്കുകയും ഫിറ്റ്‌നസ് ക്ലാസുകളിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. ഇപ്പോഴും ചിലപ്പോഴൊക്കെ എന്തുകാര്യം ചെയ്യുമ്പോഴും പൂർണ ശ്രദ്ധ നൽകാൻ കഴിയാറില്ല. എനിക്ക് പ്രതീക്ഷയുണ്ട്, ഞാൻ സ്നേഹം കണ്ടെത്തുകയും ചെയ്യും, പക്ഷെ അതിലേക്ക് എന്നെ ഉണർത്താൻ ഇനിയും സമയം വേണം. മുറിവുകൾ ഉണക്കുക എന്നത് അത്ര മനോഹരമല്ല, പക്ഷെ അത് അത്യാവശ്യമാണ്. ഇതിൽ നിന്ന് രക്ഷപെടാൻ എനിക്ക് ചെയ്യേണ്ടതെന്തോ അതാണ് ഞാനിപ്പോൾ ചെയ്യുന്നത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Ku96p9eW31wHF7wmoRJTkB

Share it:

Mostreaded

Trending

Post A Comment: