
ഗോവ: വിവാദങ്ങൾ നടി പൂനംപാണ്ഡെയ്ക്ക് പുത്തരിയല്ല. കഴിഞ്ഞ ദിവസം നടി നടത്തിയ അശ്ലീല വീഡിയോ ഷൂട്ടാണ് ഇപ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഗോവയിലെ കനകോണയിലെ ചാപോളി ഡാമിലാണ് വിഡിയോ ചിത്രീകരിച്ചത്. വീഡിയോ താരം ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിടുകയും ചെയ്‌തു. ഇതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. വീഡിയോയിൽ നഗ്നതാ പ്രദർശനം അടക്കം നടത്തിയിട്ടുണ്ടെന്ന ആരോപണവും ഉയർന്നിരുന്നു.
ഇതോടെയാണ് അശ്ലീല വിഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചതിന് നടിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗമാണ് താരത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഈ വിഡിയോ ഗോവയിൽ വൈറലാണെന്നും സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഡാമിൽ ഇത്തരമൊരു വിഡിയോ ചിത്രീകരണം നടന്നതും വിവാദം ശക്തമാക്കുന്നു.
ഇതിന് പിന്നാലെ വിവാദ വിഡിയോ താരം പേജിൽ നിന്നും നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്. ഗോവ മുഖ്യമന്ത്രിയും ജല വിഭവ വകുപ്പ് മന്ത്രിയും രാജിവയ്ക്കണമെന്ന് ഫോർവേർഡ് പാർട്ടി വക്താവും വൈസ് പ്രസിഡന്‍റുമായ ദുർദാസ് കാമത്ത് ആവശ്യപ്പെട്ടു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
Post A Comment: