www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വിജയ് സേതുപതി തൊടുപുഴയിൽ; ആവേശത്തിമിർപ്പിൽ ആരാധകർ

Share it:


തൊടുപുഴ: മലയാളികളുടെ അടക്കം മനം കവർന്ന നടൻ വിജയ് സേതുപതി തൊടുപുഴയിൽ. പുതിയ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായിട്ടാണ് താരം തൊടുപുഴയിലെത്തിയത്. മാർക്കോണിക്ക് ശേഷം വിജയ് സേതുപതി അഭിനയിക്കുന്ന മലയാള ചിത്രം 19 (1) (a) യുടെ ചിത്രീകരണമാണ് പുരോഗമിക്കുന്നത്. നവാഗതയായ വി.എസ്. ഇന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിത്യ മേനൻ, ഇന്ദ്രജിത്ത് സുകുമാരൻ , ഇന്ദ്രൻസ് എന്നിവരും വേഷമിടുന്നുണ്ട്. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നത്. സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിൽ എത്തുന്ന ചിത്രം നിത്യ ചെയ്യുന്ന പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. എന്നാൽ കഥ നില്‍ക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലുമാണ്. നായകന്‍- നായിക സങ്കൽപ്പങ്ങളിൽ നിന്ന് മാറി കുറച്ചു കഥാപാത്രങ്ങള്‍ ചേരുന്ന സിനിമ എന്ന നിലയ്ക്കാണ് സിനിമയെ കാണുന്നതെന്ന് സംവിധായിക ഇന്ദു പറയുന്നു.


ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കര്‍ എഡിറ്റിങ്. സമീറ സനീഷ് വസ്ത്രാലങ്കാരം. ജയദേവന്‍ ചക്കാടത്താണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന. കോവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും പ്രിയ താരത്തെ കാണാൻ നിരവധി പേർ തൊടുപുഴയിലേക്ക് എത്തുന്നുണ്ട്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9



Share it:

Entertainment

mollywood

Post A Comment: