www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1798) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (428) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ചെറുപ്പത്തിൽ വയസാകുന്ന രോഗത്തിനു മരുന്നു കണ്ടെത്തി

Share it:


ന്യൂയോർക്ക്: ചെറിയ പ്രായത്തിൽ വയസാകുന്ന രോഗഗത്തിന് മരുന്നു കണ്ടെത്തി. അപൂർവമായി ചില കുട്ടികളിൽ കണ്ടുവരുന്ന പ്രൊഗേറിയ എന്ന ജനിതക രോഗത്തിനാണ് മരുന്നു പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയിലെ മസഷ്യുട്ടിലെ പിബോഡിയിലുള്ള പ്രൊഗേറിയ റിസർച്ച് ഫൌണ്ടേഷനാണ് മരുന്ന് കണ്ടെത്തിയത്. ക്യാപ്സ്യൂൾ ആയ ഈ മരുന്ന് കഴിച്ചാൽ രണ്ടര വർഷം ആയുസ് വർധിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഈഗർ ബയോ ഫാർമസ്യൂട്ടിക്കൽസിന്‍റെ സഹായത്തോടെയാണ് മരുന്ന് വികസിപ്പിച്ചെടുത്തത്.  

വളർച്ചയെ തടസപ്പെടുത്തുകയും കുട്ടികളിൽ വേഗത്തിൽ വാർധക്യം ഉണ്ടാക്കുകയും ചെയ്യുന്ന അപൂർവ ജനിതക വൈകല്യമാണ് പ്രൊഗേറിയ. കൗമാരപ്രായമെത്തുമ്പോഴേക്കും ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രോഗി മരിച്ചുപോകും. നിലവിൽ ലോകത്ത് ഈ ആരോഗ്യപ്രശ്നം നേരിടുന്ന നാന്നൂറോളം രോഗികളുണ്ടെന്നാണ് പ്രൊഗേറിയ റിസർച്ച് ഫൌണ്ടേഷൻ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പ്രോഗേറിയയ്ക്കും അനുബന്ധ രോഗങ്ങൾക്കും വേണ്ടിയുള്ള ഗുളികകൾ രോഗികളിൽ ഉപയോഗിക്കാൻ അനുമതി നൽകിയത്. 

വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്. ലോകമെമ്പാടുമുള്ള 400 പേർക്ക് പ്രോജെറിയയോ അതുമായി ബന്ധപ്പെട്ട അവസ്ഥയോ ഉണ്ട്. യുഎസിൽ 20 പേർക്കാണ് ഈ രോഗാവസ്ഥയുള്ളത്. ഈ തകരാറുള്ളവരിൽ വളർച്ച മുരടിക്കുകയും സന്ധികൾക്ക് ബലക്കുറവ്, മുടി കൊഴിച്ചിൽ, ചുക്കിച്ചുളിയുന്ന ചർമ്മം തുടങ്ങിയ വാർദ്ധക്യലക്ഷണങ്ങൾ അതിവേഗം കാണപ്പെടും. രോഗമുള്ള കുട്ടികൾ ഹൃദയാഘാതവും ഹൃദയ ധമനികളുടെ കാഠിന്യവും അനുഭവിക്കുന്നു, ശരാശരി പതിനാലര വയസിൽ ഇവർ മരിക്കും.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/K1qDeudCPifDXl43GW7kbz

Share it:

Health

world

Post A Comment: