കൊച്ചി: ആശുപത്രിയിലേക്കെന്നു പറഞ്ഞ് ചേർത്തലയിലെ വീട്ടിൽ നിന്നിറങ്ങിയ യുവതിയെ കണ്ടെത്തിയത് കൊച്ചിയിൽ കാമുകനൊപ്പം. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ചായിരുന്നു യുവതിയുടെയും കാമുകന്‍റെയും ഒളിച്ചോട്ടം. ജുവനൈൽ ജസ്റ്റിസ് ആക്റ്റ് പ്രകാരം കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‌തു. യുവതിയുടെ മൂന്ന് മക്കൾക്കും 10 വയസിൽ താഴെ മാത്രമാണ് പ്രായം.
ചേര്‍ത്തല തെക്ക് പഞ്ചായത്ത് 21-ാം വാര്‍ഡ് നികര്‍ത്തില്‍ ബേബി കുസുമം (29), മുഹമ്മ പഞ്ചായത്ത് 16-ാം വാര്‍ഡ് വെളിപ്പറമ്പില്‍ സുജിമോന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭർത്താവ് കെട്ടിട നിർമാണ തൊഴിലാളിയാണ്. ഭർത്താവിന്‍റെ സുഹൃത്താണ് ഓട്ടോറിക്ഷാ ഡ്രൈവറായ സുജിമോൻ. മൂന്നു വര്‍ഷം മുമ്പ് വരെ യുവതിയും കുടുംബവും മുഹമ്മയിലായിരുന്നു താമസം.
പിന്നീട് അര്‍ത്തുങ്കലിലേക്ക് മാറുകയായിരുന്നു. യുവതി കടക്കരപ്പള്ളി തങ്കിപ്പള്ളി സമീപവാസിയാണ്. ഇവരെ കാണാതായത് സംബന്ധിച്ചു അര്‍ത്തുങ്കലിലും ഓട്ടോഡ്രൈവറെ കാണാനില്ലെന്ന് മുഹമ്മ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സ്‌ക്വാഡ് രൂപീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ എറണാകുളത്തു നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഒന്നാം പ്രതിയായി ബേബി കുസുമത്തിനെതിരെ കേസ്. രണ്ടാം പ്രതി സുജിമോന്‍ അവിവാഹിതനാണ്. യുവതി നിലവില്‍ ഗര്‍ഭിണിയാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: