
കണ്ണൂർ: അതിഥിയായി കഴിഞ്ഞ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നു വർഷത്തോളം പീഡനത്തിനിരയാക്കിയ യോഗാചാര്യനെതിരെ പൊലീസ് കേസ്. മാവേലിക്കര സ്വദേശിയും യോഗാചര്യനുമായ രാജേന്ദ്ര പ്രസാദി (63) നെതിരെയാണ് പരാതി. വിഷാദ രോഗത്തിനടിമപ്പെട്ട 19 കാരിയെ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് യോഗാാചാര്യന്‍റെ പീഡനവിവരം പുറത്തു വന്നത്.
19കാരിക്ക് പ്രായപൂർത്തിയാകുന്നതിനു മുമ്പേ ഇയാൾ പീഡനം ആരംഭിച്ചിരുന്നു. പരിയാരം സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 2017, 2018, 2019 വര്‍ഷങ്ങളില്‍ പല ദിവസങ്ങളിലായി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി.
പഴയങ്ങാടിയിലും പരിയാരത്തും യോഗപരിശീലിപ്പിക്കുന്നതിനായി രാജേന്ദ്രപ്രസാദ് എത്തിയിരുന്നു. യോഗ പരിശീലനത്തിനിടെ കുട്ടികളുടെ മാതാപിതാക്കളുമായി സൗഹൃദം സ്‌ഥാപിച്ച ഇയാള്‍ അവരുടെ വീടുകളില്‍ അതിഥിയായി താമസിച്ചിരുന്നു. അതിനിടയിലാണ് പരിയാരത്തിനുള്ള കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പരിയാരം പൊലിസ് ഇന്‍സ്‌പെക്‌ടര്‍ കെ.വി. ബാബുവിനാണ് കേസന്വേഷണ ചുമതല. പ്രതിക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയിട്ടുണ്ട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: