മുംബൈ: കൗമാര കാലത്തുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി സിനിമാ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. സമാനമായ ഒരു അനുഭവമാണ് പ്രമുഖ നടൻ അമീർഖാന്‍റെ മകൾ ഐറ വെളിപ്പെടുത്തുന്നത്. 23 കാരിയായ ഐറ തന്‍റെ 14-ാം വയസിലുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ചാണ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വ്യക്തമാക്കിയത്.
നാല് വർഷമായി താൻ കടുത്ത വിഷാദ രോഗത്തിനടിമയാണെന്ന് ഐറ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ വിഷാദ രോഗത്തിന്‍റെ കാരണമാണ് ഐറ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
14 വയസുള്ളപ്പോൾ ഞാൻ ലൈംഗികാതിക്രമത്തിന് ഇരയായി. അൽപം വിചിത്രമായ സാഹചര്യമായിരുന്നു അത്. ആ വ്യക്തിക്ക് അയാൾ എന്താണ് ചെയ്‌തിരുന്നതെന്ന് അവരറിഞ്ഞിരുന്നോ എന്ന് എനിക്ക് വ്യക്തമായിരുന്നില്ല. അത് എല്ലാ ദിവസവും സംഭവിക്കുന്ന ഒരു കാര്യമായിരുന്നില്ല.– ഐറ പറയുന്നു. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയെയും ആമിർ ഖാനെയും അറിയിച്ചതായും ഐറ പറഞ്ഞു. ആ ഭയാനക സാഹചര്യം മറികടക്കാൻ അച്ഛനും അമ്മയുമാണ് സഹായിച്ചതെന്നും ഐറ വ്യക്തമാക്കി.
എല്ലാം അറിഞ്ഞുകൊണ്ടാണ് അവരിങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസിലാക്കാൻ ഒരു വർഷമെടുത്തു. അത് മനസ്സിലായ ഘട്ടത്തിൽ തന്നെ ഈ സാഹചര്യത്തിൽ നിന്നും എന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എൻ്റെ മാതാപിതാക്കൾക്ക് ഞാൻ ഒരു ഇമെയിൽ അയച്ചു. എന്നാൽ, അതൊരിക്കലും എന്നെ ഭയപ്പെടുത്തിയിരുന്നില്ല. ഇനി ഒരിക്കലും ഇത്തരം അനുഭവം എനിക്കുണ്ടാകില്ലെന്ന് ഞാൻ മനസിൽ ഉറപ്പിച്ചു. ആ അവസ്ഥയിൽ നിന്നും ഞാൻ പുറത്തു കടക്കുകയും ചെയ്‌തു. എന്നാൽ ഒരിക്കലും എൻ്റെ ജീവിതത്തെ ഇനി ബാധിക്കില്ലെന്നു കരുതി മറക്കാൻ ശ്രമിച്ച ആ കാര്യം 18–20 വയസിൽ എൻ്റെ മനസിനെ വീണ്ടും വേട്ടയാടാൻ തുടങ്ങി.– ഐറ പറഞ്ഞു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: