www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒരു വർഷത്തെ പ്രണയം; ഒടുവിൽ സെക്‌സ് ഡോളിനെ വിവാഹം ചെയ്‌ത് ബോഡി ബിൽഡർ

Share it:


കസാകിസ്ഥാൻ: പ്രണയത്തിനു കണ്ണും മൂക്കുമില്ലെന്നാണ് പഴമക്കാർ പറയുന്നത്. പ്രായ വ്യത്യാസവും ആൺ പെൺ വ്യത്യാസവുമൊന്നും ന്യൂജെൻ പ്രണ‍യങ്ങൾക്ക് തടസമാകാറുമില്ല. എന്നാൽ കസാകിസ്ഥാനിൽ നിന്നും പുറത്തു വരുന്ന പ്രണയ വാർത്ത അൽപം കടന്ന കൈയായിപോയെന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം. 

ബോഡി ബില്‍ഡര്‍ യൂറി ടൊലോച്‌കോയാണ് ഈ അപൂർവ പ്രണയത്തിലെ നായകൻ. ലൈംഗികതയ്ക്കായി ഉപയോഗിച്ചുകൊണ്ടിരുന്ന സെക്‌സ് ഡോളിനോടാണ് യൂറിക്ക് പ്രണയമുണ്ടായത്. പിരിയാൻ കഴിയാത്ത വിധം അടുത്തതോടെ സെക്‌സ് ഡോളിനെ തന്നെ യൂറി വിവാഹം കഴിക്കുകയും ചെയ്‌തു. സംഭവം ലോക മാധ്യമങ്ങൾ തന്നെ വാർത്തയാക്കിയതോടെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.  

2019ല്‍ ഔപചാരികമായി വിവാഹാഭ്യര്‍ഥന നടത്തിയ ശേഷം ഒരു വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് തൻ്റെ സെക്‌സ് ഡോളിനെ ഔദ്യോഗികമായി മിന്നുകെട്ടിയത്. വിവാഹ ചടങ്ങിന്‍റെ വീഡിയോ യൂറി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്‌തു.


മാര്‍ഗോ എന്നു വിളിക്കപ്പെടുന്ന സിലിക്കണ്‍ പാവയാണ് യൂറിയുടെ ജീവിത പങ്കാളിയായത്. മാര്‍ഗോ തൻ്റെ സൗന്ദര്യത്തെക്കുറിച്ച് ബോധവതിയാണെന്നാണ് യൂറി പറയുന്നത്. സൗന്ദര്യം കൂട്ടാനുള്ള പ്ലാസ്റ്റിക് സര്‍ജറിക്കും യൂറി തൻ്റെ പങ്കാളിയെ ക്ലിനിക്കില്‍ കൊണ്ടുപോയി. ''അവളുടെ ഫോട്ടോ ലോകത്തിന് മുന്നിലേക്ക് അവതരിപ്പിച്ചപ്പോ വലിയ വിമര്‍ശനമാണ് ഉണ്ടായതെന്നും അവളില്‍ അപകര്‍ഷതാബോധം വളരുകയും ചെയ്‌തതിനെ തുടര്‍ന്നാണ് താന്‍ പ്ലാസ്റ്റിക് സര്‍ജറിക്കായി കൊണ്ടുപോയത്.'' ഇയാള്‍ പറയുന്നു. യഥാര്‍ഥ ക്ലിനിക്കില്‍ യഥാര്‍ഥ ഡോക്ടര്‍മാരാണ് അവളില്‍ മാറ്റം വരുത്തിയത്. ആദ്യം ഇക്കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചില്ലെന്നും എന്നാല്‍ പിന്നീട് വീണ്ടും ചെന്നപ്പോള്‍ അവര്‍ സര്‍ജറി ചെയ്യാന്‍ തയ്യാറായതെന്നും യൂറി പറഞ്ഞു.  

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb

Share it:

Viral

Post A Comment: