www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2021) Idukki (1936) Mostreaded (1617) Crime (1498) National (1255) Entertainment (856) world (450) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

40 ദിവസത്തിനിടെ ആറ് തവണ കേടായി; ആഡംബര വാഹനം കത്തിച്ച് ഉടമ

Share it:

കോടികൾ മുടക്കി വാങ്ങിയ വാഹനം തുടർച്ചയായി കേടായാൽ ആർക്കാണ് ദേഷ്യം വരാത്തത്. എന്നാൽ കേടായതിനു വാഹനം കത്തിച്ചുകളയുന്നത് ആർക്കും കേട്ടുകേൾവിയുണ്ടാകില്ല. റഷ്യൻ യൂടൂബർ മിഖായേൽ ലിവ്‌ടിൻ ആണ് തന്‍റെ ആഡംബര വാഹനം കത്തിച്ചു കളഞ്ഞത്. ഒ​രു​മാ​സം മു​ന്‍​പാ​ണ് മെ​ഴ്സി​ഡീ​സി​ന്‍റെ എ​എം​ജി ജി ​ടി 63 എ​സ് ഇ​യാ​ള്‍ വാ​ങ്ങു​ന്ന​ത്.

2.5 കോ​ടി രൂ​പ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ വി​ല. വാ​ങ്ങി 40 ദി​വ​സ​ത്തി​നി​ടെ ആ​റു ത​വ​ണ​യാ​ണ് വാ​ഹ​നം കേ​ടാ​യ​ത്. അ​ഞ്ച് ത​വ​ണ​യും ഇ​യാ​ൾ ഡീ​ല​റെ സ​മീ​പി​ച്ച് വാ​ഹ​നം ന​ന്നാ​ക്കി. അ​ഞ്ച് ത​വ​ണ​യും വാ​ഹ​ന​ത്തി​ന്‍റെ ത​ക​രാ​ര്‍ യു​ട്യൂ​ബി​ലൂ​ടെ ഇ​യാ​ള്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ആ​റാ​മ​തും കാ​ര്‍ കേ​ടാ​യ​പ്പോ​ൾ ഷോ​റൂ​മി​ലെ​ത്തി​യെ​ങ്കി​ലും കാ​ർ ന​ന്നാ​ക്കി ന​ൽ​കി​യി​ല്ലെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. ഇ​തോ​ട യു​ട്യൂ​ബ​റു​ടെ നി​യ​ന്ത്ര​ണം വി​ട്ടു. വ​യ​ലി​ന് ന​ടു​വി​ലേ​ക്ക് ഓ​ടി​ച്ച് ക​യ​റ്റി​യ കാ​റി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി ഗ്ലാ​സു​ക​ൾ താ​ഴ്ത്തി ഡോ​ര്‍ അ​ട​ച്ചു. ശേ​ഷം ഡി​ക്കി​യി​ല്‍ സൂ​ക്ഷി​ച്ച ഇ​ന്ധ​ന​മെ​ടു​ത്ത് പു​റ​ത്ത് വ​ച്ച​ശേ​ഷം കാ​റി​ന് വെ​ളി​യി​ലും അ​ക​ത്തു​മാ​യി ഇ​ന്ധ​ന​മൊ​ഴി​ക്കു​ന്നു.


പി​ന്നീ​ട് അ​ടു​ത്തു​ള്ള അ​ടു​പ്പി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്നു. ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടാ​ണ് കാ​ർ ക​ത്തി​ക്കു​ന്ന​ത്. കാ​ർ ഏ​റെ​ക്കു​റെ ക​ത്തി​യ​തോ​ടെ മ​റ്റൊ​രു കാ​റി​ൽ മി​ഖാ​യേ​ൽ പോ​കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. കാ​ര്‍ ക​ത്തി​ക്കു​ന്ന വീ​ഡി​യോ യു​ട്യൂ​ബി​ലി​ട്ട് പ​ര​സ്യ വ​രു​മാ​നം കൂ​ട്ടാ​നു​ള്ള മി​ഖാ​യേ​ലി​ന്‍റെ വി​ദ്യ​യാ​ണോ​യി​തെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ച​ർ​ച്ച.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/HfCPN0mpUMtDgPqHTEw7Yb


Share it:

Video

Viral

world

Post A Comment:

Portable Mini Air Cooler Fan with LED Light