
ഇടുക്കി: അവൾപോയി... ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല... ഞാനും പോകുന്നു... പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്നതിനിടെ ജയിലിൽ തൂങ്ങി മരിച്ച പ്രതിയുടെ ആത്മഹത്യാ കുറിപ്പിലെ വാക്കുകളാണിത്. കട്ടപ്പന നരിയംപാറ തടത്തുകാലായിൽ മനു മനോജ് (24) ആണ് മുട്ടം ജില്ലാ ജയിലിൽ കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് 3.45 ഓടെയായിരുന്നു സംഭവം. നരിയംപാറയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ഇയാൾ. ഇയാളുടെ അടിവസ്ത്രത്തിൽ നിന്നാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരിക്കുന്നത്.
അവൾപോയി. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല, ഞാനും പോകുന്നു. എന്‍റെ മരണത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കോ സഹതടവുകാർക്കോ പങ്കില്ല. എന്‍റെ മരണത്തോടെ ബിജെപിക്കാർക്കും മാധ്യമങ്ങൾക്കും സന്തോഷമാകട്ടെയെന്നും കത്തിൽ പറയുന്നു. അതേസമയം കത്തിലുള്ളത് മനുവിന്‍റെ കൈയക്ഷരം തന്നെയാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ കട്ടപ്പന മജിസ്ട്രേറ്റിന്‍റെ സാനിധ്യത്തിൽ ഇടുക്കി ആർഡിഒ ഇൻക്വസ്റ്റ് തയാറാക്കിയിട്ടുണ്ട്.
കട്ടപ്പന നരിയമ്പാറ സ്വദേശിയായ 16 കാരി പീഡിപ്പിക്കപ്പെട്ട കേസിലാണ് മനു അറസ്റ്റിലായത്. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരണപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയായ മുട്ടം ജയിലിലെ ഗ്രില്ലിൽ കെട്ടി തൂങ്ങി മരിച്ചത്. അതേസമയം പ്രതിയുടെയും ഇരയായ പെൺകുട്ടിയുടെയും ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ വൻ പ്രചരണം നടത്തുന്നുണ്ട്. ഇരയായ പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ വൻ പ്രതിഷേധവും ഉയരുന്നുണ്ട്. പ്രദേശത്തെ രാഷ്ട്രീയ വിവാദമാാക്കി സംഭവം മാറ്റാനുള്ള ഗൂഡ നീക്കമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9
Post A Comment: