www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

അടിച്ചു പൂക്കുറ്റിയായ 25 കാരി‌ കാറോടിച്ചത് റെയിൽവെ ട്രാക്കിൽ; വീഡിയോ

Share it:

മദ്യലഹരിയിൽ ലക്കുകെട്ട യുവതി കാറോടിച്ചത് മെട്രൊ ട്രാക്കിലൂടെ. സംഭവത്തിൽ 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. സ്പെയിനിലെ മലാഖയിലായിരുന്നു സംഭവം. യുവതി റെയിൽവെ ട്രാക്കിലൂടെ കാർ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്.  

റോഡിലൂടെ വരുന്ന കാർ ട്രാക്കിലേക്ക് പ്രവേശിച്ച ശേഷം ട്രാക്കിലൂടെ ഓടുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. അർധരാത്രിയിൽ ഏകദേശം ഒന്നര കിലോമീറ്റർ മെട്രൊ ട്രാക്കിലൂടെയാണ് യുവതി കാർ ഓടിച്ചത്. കിലോമീറ്ററുകൾ ഓടിയ ശേഷം ഒരു ടണലിനു മുന്നിൽ മൂന്നു ടയറും പൊട്ടി കുടുങ്ങിയതിന് ശേഷമാണു യുവതി കാർ നിർത്തിയത്. 

ട്രാക്കിലൂടെ ഓടുന്ന കാറിനെ നിർത്താൻ സുരക്ഷാ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. പക്ഷെ നിർത്താതെ കാർ പാഞ്ഞു. ഒടുവിൽ ടയർ പൊട്ടി കുടുങ്ങിയതോടെ കാർ നിർത്തി യുവതി പുറത്തിറങ്ങുന്നതും വിഡിയോയിൽ വ്യക്തമാണ്. യുവതിയുടെ രക്ത പരിശോധനയിൽ അനുവദനീയമായതിലും മൂന്നു മടങ്ങു കൂടുതലായിരുന്നു മദ്യത്തിന്‍റെ അളവ് എന്നാണ് റിപോർട്ടുകൾ. റോഡ് സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്. ട്രാക്കുകൾക്കിടയിൽ കാർ കുടുങ്ങിയതിനു കാരണം രണ്ടു മണിക്കൂറോളം ട്രെയിൻ സർവീസുകൾ വൈകി. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/FQzpIvEspNvGQ6pBFqkUly

Share it:

Video

Post A Comment: