www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1859) Idukki (1798) Mostreaded (1616) Crime (1415) National (1211) Entertainment (843) world (433) Viral (428) Video (354) Health (205) Gallery (162) mollywood (160) sports (138) Gulf (134) Trending (109) business (94) bollywood (89) Science (80) Food (52) Travel (39) kollywood (37) Gossip (33) Tech (31) featured (27) auto (25) Sex (24) Beauty (21) hollywood (19) editorial (16) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

only ₹218

only ₹218
White Stone Necklace Set For Women

ഇടുക്കിയിലെ ഭൂ പ്രശ്‌നം; ഡീൻ കുര്യാക്കോസിന്‍റെ നിരാഹാരം അവസാനിപ്പിച്ചു

Share it:


ഇടുക്കി: ജില്ലയിലെ ഭൂ പ്രശ്‌നങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെയാണ് വെള്ളിയാഴ്ച്ച വൈകിട്ടോടെ സമരം അവസാനിപ്പിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.എൽ.എ ഡീൻ കുര്യാക്കോസിന് നാരങ്ങാനീര് നൽകി. 

ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിനു പിന്നാലെ തന്നെ ഡീൻ യു.ഡി.എഫ് ജില്ലാ നേതാക്കളും എ.കെ ആന്‍റണി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സമരം അവസാനിപ്പിച്ചത്. 

പെരുമാറ്റച്ചട്ടം വന്നിരിക്കുന്നതിനാല്‍ സര്‍ക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ല എന്നത് ന്യായീകരണമല്ലെന്നും, സര്‍ക്കാരിന്‍റെ ആത്മാര്‍ഥതയില്ലായ്മയും, ജനവഞ്ചനയും വെളിച്ചത്തു കൊണ്ടുവരാന്‍ സമരമുപകരിച്ചുവെന്നും ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. ആറ് ദിവസമായി നടന്ന സമരത്തിനോട് സർക്കാർ മുഖം തിരിച്ചതിനെതിരെ രൂക്ഷമായ ഭാഷയിലാണ് നേതാക്കൾ പ്രതികരിച്ചത്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/CcDkcl2MFtNClqIMiX8Hv9

Share it:

Idukki

Post A Comment: